വിവാഹത്തിന്‍റെ നാലാംദിവസം കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് യുവാവ് മ​രി​ച്ചു
Wednesday, June 12, 2019 11:55 PM IST
ച​വ​റ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ ന​വ​വ​ര​ൻ മ​രി​ച്ചു. പ​ന്മ​ന നെ​റ്റി​യാ​ട് മു​ള​ന്താ​ഴ​ത്ത് പ​ടീ​റ്റ​തി​ൽ (വ​ല്ലൂ​ർ വീ​ട്ടി​ൽ) പ​രേ​ത​നാ​യ ജ​നാ​ർ​ദ​ന​ൻ നാ​യ​ർ - രാ​ധ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ രാ​ജേ​ഷ് (സു​നി -31) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ദേ​ശീ​യ​പാ​ത​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ക​രോ​ട്ട് മു​ക്കി​ൽ ആ​ണ് അ​പ​ക​ടം. കൊ​ല്ല​ത്ത് നി​ന്നും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​തി​രെ വ​രി​ക​യാ​യി​രു​ന്ന രാ​ജേ​ഷ് സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം ക​രു​നാ​ഗ​പ്പ​ള്ളി സ​ർ​ക്കാ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്ത് വ​രു​ന്ന രാ​ജേ​ഷ് വി​വാ​ഹ​ത്തി​നാ​യി ര​ണ്ടാ​ഴ്ച്ച മു​മ്പാ​ണ് നാ​ട്ടി​ൽ എ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ലാം ദി​ന​ത്തി​ലാ​ണ് രാ​ജേ​ഷ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് പ​ന്മ​ന മ​ന​യി​ൽ സ്വ​ദേ​ശി​നി പി. ​രേ​വ​തി​യു​മാ​യി​ട്ടാ​യി​രു​ന്നു രാ​ജേ​ഷി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. സ​ഹോ​ദ​ര​ങ്ങ​ൾ : രാ​ധാ​കൃ​ഷ്ണ​ൻ, ശ്രീ​ക​ല, ശ​ശി​ക​ല.