എ​ക്‌​സൈ​സി​ൽ ക്രൈം ​ബ്രാ​ഞ്ച് രൂ​പ​വ​ൽ​ക്ക​രി​ക്കും: മ​ന്ത്രി
Sunday, June 16, 2019 11:28 PM IST
ശാ​സ്താം​കോ​ട്ട: സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ൽ ഉ​ട​ൻ ത​ന്നെ ക്രൈം ​ബ്രാ​ഞ്ച് വി​ഭാ​ഗം രൂ​പ​വ​ൽ​ക്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റാ​ന്വേ​ഷ​ണം മു​ഴു​വ​ൻ ഇ​തി​ന്‍റെ പ​രി​ധി​യി​ലാ​ക്കും.
ശാ​സ്താം​കോ​ട്ട ത​ടാ​ക തീ​ര​ത്ത് നി​ർ​മി​ക്കു​ന്ന എ​ക്സൈ​സ് കോം​പ്ലെ​ക്സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​മു​ക്തി പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തു​ക​യും എ​ല്ലാ ജി​ല്ല​ക​ളി​ലും എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങു​ക​യും ചെ​യ്യും. എ​ക്സൈ​സ് വ​കു​പ്പി​ന് പു​തി​യ മു​ഖ​വും ന​വീ​ന സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ശോ​ഭ​ന, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​അ​രു​ണാ​മ​ണി, അം​ഗം ടി. ​അ​നി​ല, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഐ.​നൗ​ഷാ​ദ്, കു​ന്ന​ത്തൂ​ർ പ്ര​സാ​ദ്, ജെ.​ശു​ഭ, അ​നി​ത പ്ര​സ, സം​സ്ഥാ​ന എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​ന​ന്ത​കൃ​ഷ്ണ​ൻ, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ.​എ​സ്. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.