ബ്ല​ഡ് ഡൊ​നേ​ഷ​ൻ യൂണിറ്റ് വാ​ഹ​ന​ത്തി​നു നേ​രെ ആ​ക്ര​മ​ണം
Monday, June 17, 2019 10:27 PM IST
കു​ണ്ട​റ: ര​ക്ത​ദാ​താ​ക്ക​ളെ​യും നി​ർ​ധന രോ​ഗി​ക​ളെ​യും കു​ണ്ട​റ ഭാ​ഗ​ങ്ങ​ളി​ൽ ഉണ്ടാ​കു​ന്ന അപകടത്തി​ൽ പെ​ടു​ന്ന​വ​രെ​യും സൗ​ജ​ന്യ​മാ​യി ഹോ​സ്പി​റ്റ​ലി​ൽ കൊ​ണ്ടു​പോ​കു​ന്ന വേ​ണു ബ്ല​ഡ് ഡൊ​ണേ​ഷന്‍റെ മാ​രു​തി ഓം​മ്നി വാ​ഹ​ന​ത്തി​ന് നേ​രെ വെ​ള്ളി​യാ​ഴ്ച രാ​ത്രി​ ആക്ര​മ​ണം വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് ക​ല്ലു​വെ​ച്ചു ഉ​ര​ച്ചും സൈ​ഡ് ഡോ​റി​ന്‍റെ ഹാ​ൻ​ഡി​ലും മു​ൻ​വ​ശ​ത്തെ എ​മ​ർ​ജെ​ൻ​സി ലൈ​റ്റും ഒ​ടി​ച്ചു​മാ​ണ് ന​ശി​പ്പി​ച്ച​ത്.​
ശ​നി രാ​വി​ലെ 10 ഓ​ടെ അ​മ്പി​പൊ​യ്ക​യി​ലു​ള്ള രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​നം എ​ടു​ക്കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന് നേ​രെ ഉ​ണ്ടാ​യ അ​ക്ര​മം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.​വേ​ണു ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കു​ണ്ട​റ സിഐ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.