ജി​ല്ലാ ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 22ന്
Monday, June 17, 2019 11:56 PM IST
കൊ​ല്ലം: താ​ലൂ​ക്കി​ലെ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ളി​ലും അ​പേ​ക്ഷ​ക​ളി​ലും പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ജി​ല്ലാ ക​ളക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 22ന് ​കൊ​ല്ലം താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ക്കും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍ നി​ന്നു​ള്ള ധ​ന​സ​ഹാ​യം, റേ​ഷ​ന്‍ കാ​ര്‍​ഡ്, സ​ര്‍​വേ സം​ബ​ന്ധ​മാ​യ​ത് തു​ട​ങ്ങി​യ​വ ഒ​ഴി​കെ​യു​ള്ള പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. സ​ബ് ക​ളക്ട​ര്‍, അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ്, ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍​മാ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.