സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ട് ആ​ക്ര​മി​ച്ചു
Monday, June 17, 2019 11:56 PM IST
ച​വ​റ : സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ട് ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
​പൊ​ന്മ​ന തോ​പ്പി​ല്‍ വീ​ട്ടി​ല്‍ മ​ണി​യു​ടെ വീ​ട്ടി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് .​ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത് ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​
ഒ​ന്‍​പ​ത് പേ​ര​ട​ങ്ങു​ന്ന സം​ഘം മ​ണി​യെ തി​ര​ക്കി വ​ന്നി​രു​ന്നു. മ​ണി​യി​ല്ല​ന്ന​റി​ഞ്ഞ് കു​ടും​ബ​ത്തി​ലു​ള​ള​വ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് ച​വ​റ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍​പ്പ​റ​യു​ന്നു.​ മ​ണി​യു​ടെ ഭാ​ര്യ​ടേ​യും മ​ക​ളെ​യും അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് ശേ​ഷം സു​ജ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.​സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ മ​ണി​യേ​യും അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും പ​ര​തി​യി​ല്‍​പ്പ​റ​യു​ന്നു.​
സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രും ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.​അ​ക്ര​മ സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ക​ണ്ടാ​ല​റി​യാ​വ​ന്ന​വ​ര്‍​ക്കെ​തി​രെ യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.