മാ​ര്‍​ഗ നി​ര്‍​ദേ​ശ സെ​മി​നാ​ര്‍ 23ന്
Monday, June 17, 2019 11:56 PM IST
കൊല്ലം: ഇ​ന്ത്യ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ എ​ഴു​താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള വി​മു​ക്ത ഭ​ടന്മാ​ര്‍, ആ​ശ്രി​ത​ര്‍​ക്ക് വേ​ണ്ടി സൗ​ജ​ന്യ മാ​ര്‍​ഗ നി​ര്‍​ദേ​ശ സെ​മി​നാ​ര്‍ 23ന് ​രാ​വി​ലെ 11ന് ​തി​രു​വ​ന​ന്ത​പു​രം സൈ​നി​ക് റ​സ്റ്റ് ഹൗ​സി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് 22 ന​കം പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഓ​ഫീ​സി​ലും 04712337702, 9495397622, 04742792987 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ല​ഭി​ക്കും.

വ​സ്തു പു​ന​ര്‍​ലേ​ലം

കൊല്ലം: തേ​വ​ല​ക്ക​ര വി​ല്ലേ​ജി​ല്‍ ബ്ലോ​ക്ക് ന​മ്പ​ര്‍ 16 റീ ​സ​ര്‍​വേന​മ്പ​ര്‍ 130-162 ല്‍​പ്പെ​ട്ട 18238ാം ന​മ്പ​ര്‍ ത​ണ്ട​പ്പേ​രി​ലു​ള്ള 3.64 ആ​ര്‍ നി​ല​ത്തി​ല്‍​നി​ന്നും 1.21 ആ​ര്‍ സ്ഥ​ലം 25ന് ​രാ​വി​ലെ 11ന് ​തേ​വ​ല​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ പു​ന​ര്‍ ലേ​ലം ചെ​യ്യും.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ലും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഓ​ഫീ​സി​ലും ല​ഭി​ക്കും.