യൂ​റോ​പ്പി​ലെ പോ​ലെ കേ​ര​ള​ത്തി​ലും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ പ​രി​ഷ്ക്ക​രി​ക്കണം: ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി
Monday, June 17, 2019 11:56 PM IST
കൊ​ല്ലം: കേ​ര​ള​ത്തി​ലെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള നി​ര്‍​ദേശം സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും യൂ​റോ​പ്പി​ലെ പോ​ലെ കേ​ര​ള​ത്തി​ലും സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ക​ലോ​ചി​ത​മാ​യി പ​രി​ഷ്ക്ക​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച​ചെ​യ്യു​മെ​ന്നും സം​സ്ഥാ​ന ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി എ ​ഹേ​മ​ച​ന്ദ്ര​ന്‍.
കൊ​ല്ലം പ്ര​സ്ക്ല​ബിന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​നു​മാ​യി​രു​ന്ന പി.​കെ ത​മ്പി​യു​ടെ 22ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ദ​ുരന്ത​നി​വാ​ര​ണം: സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും എന്ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ല​ക​ളി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ തീ​രെ ദു​ര്‍​ബ​ല​മാ​ണ്. സിഐ റാ​ങ്കു​ള്ള ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ ഉ​ണ്ടെ​ങ്കി​ലും ഇ​തു പേ​രു​ക​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ക​യാ​ണ്. ദു​ര​ന്ത​ങ്ങ​ളു​ണ്ടാ​കു​മ്പോ​ള്‍ അ​തി​ന് പി​ന്നി​ലെ കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ പോ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.
ദു​ര​ന്ത​ങ്ങ​ള്‍​ക്ക് ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച് ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ബ​ന്ധ​പ്പെ​ട്ട പൊ​ലി​സ് മേ​ധാ​വി​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​റു​ണ്ട്. പ്ര​കൃ​തി​യും മ​നു​ഷ്യ​നും സൃ​ഷ്ടി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളു​ണ്ട്. സ​ ുര​ക്ഷാ​നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടാ​ത്ത​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്. ഇ​തി​നാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ്ര​ള​യ​ദു​ര​ന്ത​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം 433പേ​ര്‍ മ​രി​ച്ച​പ്പോ​ള്‍ നാ​ലാ​യി​ര​ത്തോ​ളം ​പേ​ര്‍​ക്കാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​ത് 1500ഓ​ളം​പേ​ര്‍​ക്കാ​യി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ തൊ​ഴി​ല്‍​മേ​ഖ​ല​ക​ളി​ല്‍ നി​ന്നും മ​ല​യാ​ളി സാ​ന്നി​ധ്യം കു​റ​യു​ക​യും പ​ക​രം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
താ​ന്‍ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു മു​ന്‍ ഉ​ദ്യോ​ഗ​സ്ഥാ​ന്‍ ഉ​പ​ദേ​ശി​ച്ചി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ ആ​ധു​നി​ക​വ​ല്‍​ക്ക​ര​ണ​ത്തി​നു​വേ​ണ്ടി ഇ​റ​ങ്ങി​യാ​ല്‍ അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടേ​ണ്ടി​വ​ന്ന് കു​ഴ​പ്പ​ത്തി​ലാ​കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ച​ത്.
എ​ന്നാ​ല്‍ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യാ​ണ് മു​ഖ്യ​ല​ക്ഷ്യം. അ​തി​ന​നു​സ​രി​ച്ച് ഫ​യ​ര്‍​ഫോ​ഴ്സി​ന്‍റെ അ​ധു​നി​ക​വ​ല്‍​ക്ക​ര​ണം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും ​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പോലി​സി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ ജീ​ര്‍​ണി​ച്ച കെ​ട്ടി​ട​ങ്ങ​ള്‍ ഏ​റെ​യു​ണ്ടെ​ന്നും മേ​യാ​റാ​യി​രി​ക്കെ ഇ​ത്ത​രം കെ​ട്ടി​ട​ങ്ങ​ള്‍ പു​ന​രു​ദ്ധ​രി​ക്കാ​ന്‍ താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ന്നും പി.​കെ ത​മ്പി അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സിഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ന്‍ പ​ത്മ​ലോ​ച​ന​ന്‍ പ​റ​ഞ്ഞു. ബൈ​പാ​സ് വ​ന്ന​തോ​ടെ കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ പ്രൗ​ഡി​ത​ന്നെ ന​ഷ്ട​പ്പെ​ട്ടു. ഇ​നി കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​നം കൊ​ല്ലം പോ​ര്‍​ട്ടാ​ണ്. പ​ണ്ട് ക​പ്പ​ലി​ല്‍ കൊ​ല്ലം ക​ട​ലി​ല്‍ എ​ത്തി​യി​രു​ന്ന ക​ശു​വ​ണ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ര​ക്കു​ക​ള്‍ പ​ത്തേ​മാ​രി​യി​ലാ​ണ് തീ​ര​ത്തെ​ത്തി​യി​രു​ന്ന​ത്. ച​ര​ക്കു​ക​ളു​ടെ ക​യ​റ്റി​റ​ക്ക​ത്തി​നും യാ​ത്ര​ക്കും വി​ഴി​ഞ്ഞ​ത്തി​നും കൊ​ച്ചി​ക്കു​മി​ട​യി​ലെ പ്ര​ധാ​ന തു​റ​മു​ഖ​മാ​ണ് കൊ​ല്ല​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ല്ല​ത്തി​ന്‍റെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ പി.​കെ ത​മ്പി​യെ​പ്പോ​ലു​ള്ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ ഇ​ട​പെ​ടീ​ല്‍ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും പ​ത്മ​ലോ​ച​ന​ന്‍ പ​റ​ഞ്ഞു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ജ​യ​ച​ന്ദ്ര​ന്‍ ഇ​ല​ങ്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജി ​ബി​ജു, ട്ര​ഷ​റ​ര്‍ പി.​എ​സ് പ്ര​ദീ​പ് ച​ന്ദ്ര​ന്‍ എന്നിവർ പ്രസംഗി​ച്ചു.