പ്ലാ​സ്റ്റി​ക് വീ​ടു​ക​ൾ: ​നൂ​ത​ന ആ​ശ​യ​വു​മാ​യി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, June 18, 2019 11:01 PM IST
കൊ​ല്ലം: പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് ഈ​ടു​റ്റ​തും താ​ര​ത​മ്യേ​നെ ചി​ല​വ് കു​റ​ഞ്ഞ​തു​മാ​യ വീ​ടു​ക​ൾ നി​ർ​മി​ക്കാ​മെ​ന്ന നൂ​ത​ന ആ​ശ​യു​മാ​യി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ. കെ​ട്ടി​ട നി​ർ​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല​വ​ർ​ധ​ന​യും ദൗ​ർ​ല​ഭ്യ​വും സാ​ധാ​ര​ണ​ക്കാ​രു​ടെ പാ​ർ​പ്പി​ട ബ​ജ​റ്റു​ക​ളു​ടെ താ​ളം തെ​റ്റി​ക്കു​ന്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ന​രു​പ​യോ​ഗി​ച്ച് പ്ര​കൃ​തി സൗ​ഹൃ​ദ കെ​ട്ടി​ട നി​ർ​മാ​ണ ശൈ​ലി​ക്ക് ചാ​ത്ത​ന്നൂ​ർ എം​ഇ​എ​സ് കോ​ള​ജി​ലെ അ​വ​സാ​ന​വ​ർ​ഷ ബി​ടെ​ക് സി​വി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

കാ​ലി കു​പ്പി​ക​ളി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ നി​റ​ച്ച് അ​ടി​സ്ഥാ​നം, ഭി​ത്തി എ​ന്നി​വ​യ്ക്ക് പു​റ​മേ മേ​ൽ​ക്കൂ​ര​യും നി​ർ‌​മി​ക്കു​ന്ന​താ​ണ് രീ​തി. 400 ച​തു​ര​ശ്ര അ​ടി​യു​ള്ള മാ​തൃ​കാ​വീ​ട് കോ​ള​ജ് കാ​ന്പ​സി​നു​ള്ളി​ൽ സാ​ക്ഷാ​ത്ക്ക​രി​ക്ക​പ്പെ​ട്ട​തോ​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ‌​ധി​ച്ചി​രി​ക്ക​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളി​ൽ. അ​ധ്യാ​പ​ക​രു​ടെ സ​ന്പൂ​ർ​ണ പി​ന്തു​ണ​യും ഇ​വ​ർ​ക്കു​ണ്ട്.

ഇ​ത്ത​രം വീ​ടു​ക​ൾ​ക്ക് ഒ​രു ച​തു​ര​ശ്ര അ​ടി​ക്ക് 675 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഭൂ​ച​ല​നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള ശേ​ഷി വീ​ടു​ക​ൾ​ക്ക് ഉ​ണ്ട്. കോ​ള​ജ് ലാ​ബി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ വീ​ടി​ന്‍റെ ഗു​ണ​മേ​ന്മ​യും ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്.

ചെ​ല​വ് കു​റ​ഞ്ഞ വീ​ടു​ക​ൾ എ​ന്ന ആ​ശ​യ​ത്തി​ന് പു​റ​മേ പ്ലാ​സ്റ്റി​ക്കി​ന്‍റെ വെ​ല്ലു​വി​ളി​യി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​വും ഈ ​പ​ദ്ധ​തി​ക്ക് പി​ന്നി​ലു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളാ​യ അ​നു​ജി​ത്ത് സ​ജി, എ​സ്.​ഷ​ഹാ​ന, എ​സ്.​സു​ബ​ഹാ​ൻ, എ​സ്.​ത​സ്നി എ​ന്നി​വ​രും സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി ബി.​അ​ബീ​ർ ബ​ഷീ​റു​മാ​ണ് പ്ലാ​സ്റ്റി​ക് വീ​ടു​ക​ൾ എ​ന്ന ആ​ശ​യ​ത്തി​ന് പി​ന്നി​ൽ.
അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് അ​ക്കാ​ഡ​മി​ക് ഇം​പാ​ക്ടി​ൽ ഇ​ത് പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​കും.