അ​പേ​ക്ഷ ഓ​ണ്‍​ലൈ​നി​ല്‍ ന​ല്‍​ക​ണം
Wednesday, June 19, 2019 10:44 PM IST
കൊല്ലം: പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ പ്രീ-​മെ​ട്രി​ക് വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ പ​ദ്ധ​തി​ക​ള്‍ 2019-20 അ​ധ്യ​യ​ന വ​ര്‍​ഷം മു​ത​ല്‍ ഇ-​ഗ്രാ​ന്‍റ്‌​സ് സോ​ഫ്റ്റ്‌​വെ​യ​ര്‍ മു​ഖാ​ന്ത​രം ന​ട​പ്പി​ലാ​ക്കും. ജി​ല്ല​യി​ലെ സ്‌​കൂ​ള്‍ മേ​ധാ​വി​ക​ള്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ 30 ന​കം പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ സോ​ഫ്റ്റ്‌​വെ​യ​ര്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്/​കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ന​ല്‍​ക​ണം. പു​തി​യ സോ​ഫ്റ്റ്‌​വെ​യ​ര്‍ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട ബ്ലോ​ക്ക്/​കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലോ ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ലോ 0474-2794996 ന​മ്പ​രി​ലോ ബ​ന്ധ​പ്പെ​ട​ണം.

ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു

കൊല്ലം: മു​ഖ​ത്ത​ല അ​ഡീ​ഷ​ണ​ല്‍ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സി​ലേ​ക്ക് കാ​ര്‍/​ജീ​പ്പ് വാ​ട​ക​യ്ക്ക് ന​ല്‍​കു​ന്ന​തി​ന് ടെ​ണ്ട​ര്‍ ക്ഷ​ണി​ച്ചു. 28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ സ​മ​ര്‍​പ്പി​ക്കാം. ഫോൺ: 0474-2521300.