ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽപെ​ട്ടു ; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Wednesday, June 19, 2019 11:16 PM IST
പ​ത്ത​നാ​പു​രം: നെ​ടും​പ​റ​മ്പ്- പാ​തി​രി​ക്ക​ൽ റോ​ഡി​ൽ ഗ​വ. ആ​ശു​പ​ത്രി​ക്ക് മു​മ്പി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​ത്തി​ൽ പെ​ട്ടു ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.
നെ​ടും​പ​റ​മ്പ് കാ​രൂ​ർ വീ​ട്ടി​ൽ റോ​യി ഉ​മ്മ​നാ​ണ് അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം.
ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​ൽ നി​ന്ന് ദ​മ്പ​തി​ക​ളെ നാ​ട്ടു​കാ​രാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. സ​മീ​പ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ട്രാ​ൻ​സ്ഫോ​മ​റി​ൽ കാ​ർ ത​ട്ടാ​തി​രു​ന്ന​ത് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി.
കാ​റി​ൽ നി​ന്നും ടാ​റി​ട്ട റോ​ഡി​ലേ​ക്ക് ഓ​യി​ൽ പ​ട​ർ​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും മ​റ്റും അ​പ​ക​ടം വ​രു​ത്തു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്നും ഫ​യ​ർ​ഫോ​ഴ്‌​സ് യൂ​ണി​റ്റ് എ​ത്തി റോ​ഡി​ൽ നി​ന്ന് ഓ​യി​ൽ പ​ട​ർ​ന്ന​ത് നീ​ക്കം ചെ​യ്ത ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു. പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.