ബ​സു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യി ഓ​ടി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് സ​ർ​ക്കാ​ർ ചി​ന്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി
Wednesday, June 19, 2019 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഡി​പ്പോ​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത​ല്ല, ബ​സു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു സൗ​ക​ര്യ​പ്ര​ദ​മാ​യി ഓ​ടി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം ചി​ന്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
പ​ത്ത​നാ​പു​രം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തു സം​ബ​ന്ധി​ച്ച് കെ.​ബി ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ​ബ്മി​ഷ​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​രോ ഡി​പ്പോ​യെ കു​റി​ച്ചും ഓ​രോ എം​എ​ൽ​എ​യ്ക്കും പ​രാ​തി​ക​ളു​ണ്ട്.
അ​തി​ൽ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കും. പ​ത്ത​നാ​പു​രം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും 48 ഷെ​ഡ്യൂ​ളു​ക​ളാ​ണ് ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന​ത്. അ​തി​ൽ 37 എ​ണ്ണം ഓ​ർ​ഡി​ന​റി​യാ​ണ്.
ര​ണ്ടെ​ണ്ണം സൂ​പ്പ​ർ​ഫാ​സ്റ്റും ബാ​ക്കി ഫാ​സ്റ്റ് പാ​സ​ഞ്ച​റു​മാ​ണ്. മി​നി ബ​സു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ മി​നി ബ​സു​ക​ൾ മാ​ത്രം ഓ​ടി​ക്കാ​ൻ ക​ഴി​യു​ന്ന പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ ചി​ല സ്ഥ​ല​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റു സ​ർ​വീ​സു​ക​ളാ​ണ് നി​ർ​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. വ​രു​മാ​ന​ക്കു​റ​വ് മൂ​ലം ഏ​ഴ് സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 21 ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ 171 സ​ർ​വീ​സു​ക​ൾ ഇ​വി​ടെ ന​ട​ത്തു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
എ​ന്നാ​ൽ ഡി​പ്പോ​യി​ൽ നി​ന്നും ചെ​യി​ൻ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യി ബ​സു​ക​ൾ എ​ടു​ത്തു​കൊ​ണ്ടു പോ​യെ​ന്നും ബ​സു​ക​ൾ സ​മ​യ​ത്തി​ന് ഓ​ടാ​തെ ക​ള​ക്ഷ​ൻ കു​റ​ഞ്ഞെ​ന്നു പ​റ​ഞ്ഞ് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന ന​ട​പ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ർ മ​ന്ത്രി​യെ വ​ക​വ​യ്ക്കാ​തെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും ഗ​ണേ​ഷ് കു​മാ​ർ ആ​രോ​പി​ച്ചു.
ഭ​ര​ണ​പ​ക്ഷ​ത്തെ എം​എ​ൽ​എ​യും മ​ന്ത്രി​യും ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ത്തി​ൽ ചി​ല പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ കൂ​ടി ഗ​ണേ​ഷ്കു​മാ​റി​നൊ​പ്പം ചേ​ർ​ന്ന​തോ​ടെ സ​ഭ അ​ൽ​പ​നേ​രം ബ​ഹ​ള​ത്തി​ൽ മു​ങ്ങി.
തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ പ്ര​കാ​രം പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം വി​ളി​ക്കാ​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.