കട​ലി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പെ​ടു​ത്തി; ഒ​രാ​ളെ കാ​ണാ​താ​യി
Thursday, June 20, 2019 11:14 PM IST
ച​വ​റ: ക​ട​ലി​ല്‍ മ​ത്സ്യബ​ന്ധ​ന​ത്തി​നി​ടെ വ​ള​ളം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു.​ ര​ണ്ട് പേ​രെ മ​റ്റൊ​രു മ​ത്സ്യ ബ​ന്ധ​ന വ​ള​ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പെ​ടു​ത്തി.​ഒ​രാ​ളെ കാ​ണാ​താ​യി.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ​ത്യ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. പു​തി​യ​തു​റ സ്വ​ദേ​ശി സേ​വ്യ​റി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ത​ങ്ക​ശേ​രി ക​ട​പ്പു​റ​ത്ത് നി​ന്നും മ​ത്സ്യബ​ന്ധ​ന​ത്തി​ന് പോ​യ അ​ഞ്ചുതെ​ങ്ങ് സ്വ​ദേ​ശി മാ​ത്യു​വി​ന്‍റെ ഇ​വ​ന്‍ എ​ന്‍റെ പ്രീ​യ പു​ത്ര​ന്‍ എ​ന്ന ഫൈ​ബ​ര്‍ വ​ള​ള​മാ​ണ് വ്യാ​ഴാ​ഴ്ച ക​ര​യി​ല്‍ നി​ന്ന് മു​പ്പ​ത് നോ​ട്ടി​ക്ക​ല്‍ മൈ​ലി​ന​പ്പു​റ​ത്ത് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ക​ര്‍​ന്ന വ​ള​ള​ത്തി​ന്‍റെ മു​ക​ളി​ല്‍ ജീ​വ​ന് വേ​ണ്ടി മ​ല്ല​ടി​ച്ച് കൊ​ണ്ടി​രു​ന്ന സ​ത്യ​ന്‍, ജോ​ര്‍​ജ് എ​ന്നി​വ​രെ നീ​ണ്ട​ക​രയിൽ നിന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ നീ​രോ​ടി സ്വ​ദേ​ശി സ​ജി​ന്‍റെ ലോ​ക​മാ​ത വ​ള​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ വ​ള​ള​ത്തി​ന്‍റെ ഉ​ട​മ സ​ജീ​ന്‍, സ​ഹാ​യം, ജോ​സ് ത​ദേ​യൂ​സ്, റി​ച്ചാ​ര്‍​ഡ് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ര​ക്ഷ​പെ​ടു​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇന്നലെ വൈ​കുന്നേരത്തോ​ടെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ എ​ത്തി​ച്ചു.​ ഒ​രാ​ഴ്ച​ത്തെ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് പോ​യ ലോ​ക​മാ​താ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ ബ​ന്ധ​നം പോ​ലും ന​ട​ത്താ​തെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ​വ​രെ ആം​ബു​ല​ന്‍​സി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു