സം​സ്ഥാ​ന​ത​ല യോ​ഗ പ്ര​ദ​ർ​ശ​നം ഇ​ന്ന് പു​ന​ലൂ​രി​ൽ
Thursday, June 20, 2019 11:14 PM IST
പു​ന​ലൂ​ർ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തിന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല യോ​ഗ പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച പു​ന​ലൂ​രി​ൽ ന​ട​ക്കും. വൈ​കുന്നേരം നാ​ലി​ന് ചെ​മ്മ​ന്തൂ​ർ കെ. കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക​ഹാ​ളി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി കെ.രാ​ജു മു​ഖ്യാ​തി​ഥി​യാ​കും. സം​സ്ഥാ​ന സ​ർ​ക്കാ​രും സ്പോ​ട്സ് കൗ​ൺ​സി​ലും അം​ഗീ​ക​രി​ച്ച യോ​ഗ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള‍​യു​ടേ​യും ചേ​ത​ന യോ​ഗ‍​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും സെ​മി​നാ​റു​ക​ളും യോ​ഗ പ​ഠി​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് യോ​ഗ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പു​ന​ലൂ​രി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലും സെ​മി​നാ​റി​ലും ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കും. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എ​സ്.ജ​യ​മോ​ഹ​ന​ൻ, മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ.രാ​ജ​ഗോ​പാ​ൽ, എ​സ്. ബി​ജു, ചേ​ത​ന സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എം.​എ. സ​ത്താ​ർ സെ​ക്ര​ട്ട​റി ബി. ​ച​ന്ദ്ര​സേ​ന​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി സി. ​ഷൈ​ൻ​ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

യോ​ഗ​പ്ര​ദ​ർ​ശ​നം
തൂ​ക്കു​പാ​ല​ത്തി​ൽ

പു​ന​ലൂ​ർ: ന​ഗ​ര​സ​ഭ​യു​ടേ​യും ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് പു​ന​ലൂ​ർ സെ​ന്‍റ​റി േൻ​റ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ പ്ര​ദ​ർ​ശ​നം ഇന്ന് രാ​വി​ലെ ഏ​ഴി​ന് പു​ന​ലൂ​ർ തൂ​ക്കു​പാ​ല​ത്തി​ൽ ന​ട​ക്കും.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ള​ട​ക്കം 250 ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.