ച​ന്ദ​ന​ത്തോ​പ്പ് ബി​ടി​സി​യി​ൽ ബി​രി​യാ​ണി ഫെ​സ്റ്റ് നാ​ളെ
Thursday, June 20, 2019 11:14 PM IST
കു​ണ്ട​റ: ച​ന്ദ​ന​ത്തോ​പ്പ് സ​ർ​ക്കാ​ർ ബി​ടി​സി​യി​ലെ ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ നാ​ളെ ബി​രി​യാ​ണി ഫെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഈ ​വ​ർ​ഷം കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ ബേ​ക്ക​ർ ആ​ന്‍റ് ക​ൺ​ഫെ​ക്സ​ണ​ർ, ഫു​ഡ് പ്രൊ​ഡ​ക്ഷ​ൻ, പു​ഡ് ആ​ന്‍റ് ബി​വ​റേ​ജ​സ്, കാ​റ്റ​റിം​ഗ് ആ​ന്‍റ് ബി​വ​റേ​ജ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​വി​ധ രു​ചി​ക​ളി​ൽ ത​യാ​റാ​ക്കു​ന്ന ബി​രി​യാ​ണി​ക​ൾ ഫെ​സ്റ്റി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.
ത​ല​ശേ​രി ദം ​ബി​രി​യാ​ണി, കാ​ശ്മീ​രി വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി, ഹൈ​ദ​രാ​ബാ​ദി ചി​ക്ക​ൻ ബി​രി​യാ​ണി, ക​പ്പ ബി​രി​യാ​ണി, പ​ര​ന്പ​രാ​ഗ​ത അ​റ​ബി​ക് ബി​രി​യാ​ണി എ​ന്നീ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് ഫെ​സ്റ്റി​ൽ ഒ​രു​ക്കു​ന്ന​ത്.
1500 പേ​ർ​ക്ക് ബി​രി​യാ​ണി ത​യാ​റാ​ക്കും. ഫെ​സ്റ്റ് നാ​ളെ ഉ​ച്ച​യ്ക്ക് 12.30ന് ​പ്രി​ൻ​സി​പ്പ​ൽ എ​സ്. ശ്രീ​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ജി​ത​കു​മാ​രി, ഇ​ൻ​സ്ട്ര​ക്ട​ർ കെ. ​എം. അ​നി​ൽ​കു​മാ​ർ, ശ​ര​വ​ണ​ൻ, ജ​യ​രാ​ജ്, തോ​മ​സ്, വി​ദ്യാ​ർ‌​ഥി പ്ര​തി​നി​ധി​ക​ളാ​യ ജൈ​സ​ൺ, ന​ന്ദു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.