അ​ധ്യാ​പി​ക​യെ തി​രി​ച്ചെ​ടു​ക്കാ​ൻ വൈ​കി: സ്കൂ​ൾ മാ​നേ​ജ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്
Thursday, June 20, 2019 11:15 PM IST
ശാ​സ്താം​കോ​ട്ട: അ​ന്യാ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത പ്ര​ഥ​മാ​ധ്യാ​പി​ക​യെ തി​രി​കെ​യെ​ടു​ക്കാ​ൻ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടും കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നു സ്കൂ​ൾ മാ​നേ​ജ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി.
വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി വ​ലി​യം മെ​മോ​റി​യ​ൽ എ​സ്കെ​വി എ​ൽ​പി സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യി​രു​ന്ന വി.​ഗി​രി​ജാ​ദേ​വി​യെ​യാ​ണ് അ​കാ​ര​ണ​മാ​യി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത് . ഇ​തി​നെ​തി​രെ ഗി​രി​ജാ​ദേ​വി ച​വ​റ എ​ഇ​ഒ, ജി​ല്ലാ​വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രി​യ​ല്ലെ​ന്നു ക​ണ്ടെ​ത്തു​ക​യും തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.
എ​ന്നാ​ൽ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ആ​റു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം മാ​ത്ര​മാ​ണ് തി​രി​കെ ജോ​ലി ന​ൽ​കി​യ​ത്. കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നെ​തി​രെ ഗി​രി​ജാ​ദേ​വി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും വാ​ദം കേ​ട്ട​തി​നു ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഗ​വ​ണ​മെ​ന്‍റി​നു കോ​ട​തി നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.
കു​റ്റ​ക്കാ​രി​യ​ല്ലെ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ സ​സ്‌​പെ​ൻ​ഷ​ൻ തീ​യ​തി മു​ത​ൽ തി​രി​കെ സ​ർ​വി​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ക​രു​തി ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും മാ​നേ​ജ​ർ​ക്കെ​തി​രെ കെ​ഇ​ആ​ർ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍;
അ​പേ​ക്ഷി​ക്കാം

കൊല്ലം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് യു​വ​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്ത്രീ ​ശാ​ക്തീ​ക​ര​ണം, വി​ക​സ​നം, മ​റ്റു​ള്ള​വ(​പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, ബോ​ധ​വ​ത്ക്ക​ര​ണം) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. ജൂ​ലൈ ഒ​ന്നു മു​ത​ല്‍ 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. 18നും 40​നും ഇ​ട​യി​ല്‍ പ്ര​യ​മു​ള്ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.
വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.ksywb.kerala.gov.in വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും. വി​ലാ​സം - മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി, കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ്, സ്വാ​മി​വി​വേ​കാ​ന​ന്ദ​ന്‍ യൂ​ത്ത് സെ​ന്‍റ​ര്‍, ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ന്ദ്ര​ത്തി​ന് സ​മീ​പം, കു​ട​പ്പ​ന​ക്കു​ന്ന് പി ​ഒ, തി​രു​വ​ന​ന്ത​പു​രം. ഫോ​ണ്‍: 0471-2733139, 2733602.