റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പി​ച്ച നാ​ട്ടു​കാ​രെ ഉ​ദ്യോ​ഗ​സ്ഥ ചെ​രി​പ്പ് ഊ​രി അ​ടി​യ്ക്കാ​ൻ ശ്ര​മം
Sunday, June 23, 2019 11:11 PM IST
പ​ത്ത​നാ​പു​രം: റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പി​ച്ച നാ​ട്ടു​കാ​രെ ചെ​രി​പ്പ് ഊ​രി അ​ടി​ക്കാ​നാ​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ.
പൊ​ലി​ക്കോ​ട് മെ​തു​കും​മേ​ല്‍ കു​ന്നി​ക്കോ​ട് റോ​ഡി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ചൂ​ണ്ടി​ക്കാ​ട്ടി​യ നാ​ട്ടു​കാ​രെ പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ ചെ​രി​പ്പൂ​രി അ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ ഭാ​മ​യാ​ണ് നി​ര്‍​മാ​ണ​ത്തി​ല്‍ പി​ശ​ക് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ദേ​ശ​വാ​സി​ക​ളെ ചെ​രി​പ്പൂ​രി അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.
ഈ ​ദൃ​ശ്യ​ങ്ങ​ള്‍ നാ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു. കി​ഫ്ബി​യി​ല്‍ നി​ന്നും 42.50 കോ​ടി മു​ട​ക്കി പൊ​ലി​ക്കോ​ട് നി​ന്നും അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് വ​രെ നി​ര്‍​മ്മി​ക്കു​ന്ന റോ​ഡി​ലാ​ണ് നാ​ട്ടു​കാ​ര്‍ അ​ഴി​മ​തി ആ​രോ​പ​ണ​മു​യ​ര്‍​ത്തി​യ​ത്. ലോ​കോ​ത്ത​ര​നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മ്മി​ക്കു​ന്ന റോ​ഡി​ന് വ​ശ​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മ്മി​ക്കാ​നോ ഓ​ട​ക​ള്‍ നി​ര്‍​മ്മി​ക്കാ​നോ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.
നി​ര്‍​മ്മി​ച്ച ക​ലു​ങ്കു​ക​ള്‍ ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​ണ്. നി​ര്‍​മ്മാ​ണം ന​ട​ന്ന​യി​ട​ത്ത് ടാ​റിം​ഗ് ഇ​ള​കി​മാ​റു​ക​യും ഇ​ടി​ഞ്ഞ് താ​ഴു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​ഴി​മ​തി ആ​രോ​പി​ക്കു​ന്ന നാ​ട്ടു​കാ​രെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന പേ​രി​ല്‍ കേ​സി​ല്‍​പെ​ടു​ത്തു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി റോ​ഡ് നി​ര്‍​മ്മാ​ണ​ത്തി​ല്‍ അ​ഴി​മ​തി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.