സ്നേ​ഹ​സ്പ​ർ​ശ​ം ഉ​ദ്ഘാ​ട​ന​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു
Monday, June 24, 2019 11:03 PM IST
ച​വ​റ : സ്നേ​ഹ​ദീ​പം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ട​പ്പി​ലാ​ക്കി​യ സ്നേ​ഹ​സ്പ​ർ​ശ​ത്തി​ന്‍റെ ഉ​ദ്ഘ​ാട​ന​വും, കാ​ൻ​സ​ർ, കി​ഡ്‌​നി, കി​ട​പ്പ് രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ​വി​ത​ര​ണ​വും ന​ട​ന്നു. ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ മു​ൻ കൗ​ൺ​സി​ല​ർ ബോ​ബ​ൻ​ജി നാ​ഥ്‌ നി​ർ​വ​ഹി​ച്ചു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ആ​ന്‍റ​ണി മ​രി​യാ​ൻ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണ​വും സം​ഗീ​ത ആ​ചാ​ര്യ​ൻ ച​വ​റ സു​രേ​ന്ദ്ര​നെ ആ​ദ​രി​ക്ക​ലും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ഷ നി​ർ​വ​ഹി​ച്ചു. നെ​റ്റി​യാ​ട്ട് റാ​ഫി, അ​നു​രാ​ജ്, നെ​ൽ​സ​ൺ​തോ​മ​സ്, സെ​ബാ​സ്റ്റി​യ​ൻ, ബി​ജു​ജി​ത്ത്‌ , അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.