കു​ടി​വെ​ള​ള പൈ​പ്പ് പൊ​ട്ടി മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ല്‍
Monday, June 24, 2019 11:24 PM IST
ച​വ​റ: കു​ടി​വെ​ള​ള പൈ​പ്പ് പൊ​ട്ടി മാ​ലി​ന്യ​ങ്ങ​ള്‍ പൈ​പ്പി​ലൂ​ടെ ക​ട​ന്നി​ട്ടും അ​തൊ​ന്നും കാ​ണാ​തെ അ​ധി​കൃ​ത​ര്‍ മൗ​ന​ത്തി​ല്‍.​
നീ​ണ്ട​ക​ര വേ​ട്ടു​ത​റ ഓട്ടോ സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്താ​ണ് വാ​ട്ട​ര്‍ ആ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള​ള പൈ​പ്പ് പൊ​ട്ടി ഒ​ലി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ പൈ​പ്പ് പൊ​ട്ടി​യി​ട്ട് ഒ​രു​മാ​സ​ത്തോ​ള​മാ​യെ​ന്നും ഉ​ന്ന​ത അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും ഒ​രു പ്ര​യോ​ജ​ന​വും ഇ​ല്ല​ന്ന് ആ​രോ​പ​ണ​വു​മാ​യി ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി.​
മ​ണ്ണി​ന​ടി​യി​ലെ പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് കൂ​ടി മാ​ലി​ന്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ക​ല​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി പ​ക​ര്‍​ച്ച വ്യാ​ധി​ക​ള്‍ പോ​ലും പ​ട​ര്‍​ന്ന് പി​ടി​ക്കാ​വു​ന്ന ത​ര​ത്തി​ല്‍ മ​ഴ​ക്കാ​ല​ത്ത് ചെ​ളി​വെ​ള്ളം ഉ​ള്‍​പ്പെ​ടെ​യാ​ണ് കു​ടി​വെ​ള​ള​ത്തി​ല്‍ ക​ല​രു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്തെ വാ​ട്ട​ര്‍ അ​തോ​റി​റ്റി ഓ​ഫീ​സ്, ഇ​ട​പ്പ​ള​ളി​ക്കോ​ട്ട ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലും പൈ​പ്പ് പൊ​ട്ടി​യ സ​മ​യ​ത്ത് ത​ന്നെ പ​രാ​തി ന​ല്‍​കി​യി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല.​ പൊ​ട്ടി​യ ഭാ​ഗ​ത്ത് കൂ​ടി വെ​ള​ളം ഒ​ലി​ക്കു​ന്ന​തി​നാ​ല്‍ സ​മീ​പ പ്ര​ദേ​ശം മു​ഴു​വ​ന്‍ വെ​ള​ള​ക്കെ​ട്ടി​ലു​മാ​ണ്. ഇ​നി​യെ​ങ്കി​ലും ഒ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.