വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ ടെ​ക്നീ​ഷ​ൻ മ​രി​ച്ചു
Tuesday, June 25, 2019 1:37 AM IST
കു​ണ്ട​റ: കേ​ര​ള​പു​ര​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ ടെ​ക്നീ​ഷ​ൻ മ​രി​ച്ചു. പെ​രു​ന്പു​ഴ പു​ന​ക്ക​ന്നൂ​ർ ആ​ണി​പ്പ​ള്ളി​ൽ മ​ണി​ക​ണ്ഠ​ൻ പി​ള്ള (കു​ണ്ട​റ കെ​ൽ ജീ​വ​ന​ക്കാ​ര​ൻ) യു​ടെ മ​ക​ൻ നി​ഥി​ൻ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ 11ന് ​കേ​ര​ള​പു​രം വ​ർ​ക്ക്ഷോ​പ്പ് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സൈ​ലോ കാ​ർ തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത​യു​ടെ വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ൽ ഇ​ടി​ച്ച ശേ​ഷം നി​ഥി​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്ന് ക​ര​ണം മ​റി​ഞ്ഞാ​ണ് വാ​ഹ​നം നി​ന്ന​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഥി​ൻ സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഇ​ടി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും ഡ്രൈ​വ​റും സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​വ​ർ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ശു​പ​ത്രി വി​ട്ടു. ചെ​ങ്ങ​ന്നൂ​രി​ലെ ഒ​രു സ്വ​കാ​ര്യ കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന അ​ഞ്ചു പേ​ർ വാ​ട​ക​യ്ക്ക് വാ​ഹ​ന​മെ​ടു​ത്ത് കൊ​ല്ലം ബീ​ച്ച് കാ​ണാ​നെ​ത്തി​യ​താ​ണെ​ന്ന് കു​ണ്ട​റ പോ​ലീ​സ് പ​റ​ഞ്ഞു. നി​ഥി​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. കു​ണ്ട​റ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​മ്മ: ഉ​ഷാ​കു​മാ​രി. സ​ഹോ​ദ​ര​ങ്ങ​ൾ: വി​പി​ൻ (മെ​ഡി​ക്ക​ൽ റെ​പ്ര​സ​ന്‍റേ​റ്റീ​വ്), അ​ഖി​ൽ (പ്ര​ശാ​ന്തി കാ​ഷ്യൂ ഫാ​ക്ട​റി).