പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു
Tuesday, June 25, 2019 10:48 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ അനധികൃതമായി കടത്തിയ കേ​സിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ്ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു . ക​ര​ുനാ​ഗ​പ്പ ള​ളി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു ഇ​തി​ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.​
പോ​ലീ​സ് പി​ൻ​തു​ട​ർ​ന്നു പ്ര​ദേ​ശം മു​ഴു​വ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യെ ക​ണ്ടെ​ത്തി​യി​ല്ല.​ മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​മ്പ് വ​ട്ട​പ​റ​മ്പി​ൽ ന​ട​ന്ന റേ​ഷ​ൻ ധ​ന്യ​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച കേ​സി​ൽ പ്ര​തി നൗ​ഷാ​ദി​നെ​യാ​ണ് രാ​ത്രി​യി​ൽ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​വ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ നി​ന്നും പ്ര​തി ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​റി​യു​ന്നു.​ പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ​ന​ട​ത്തി വ​രു​ന്നു.