കാ​റും​ ബൈ​ക്കും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Tuesday, June 25, 2019 10:48 PM IST
ച​വ​റ : ദേ​ശീ​യ​പാ​ത​യി​ൽ കാ​റും ബൈ​ക്കും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ച​വ​റ, കു​ള​ങ്ങ​ര ഭാ​ഗം, കൊ​റ്റ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ ജി​തു രാ​ജേ​ന്ദ്ര​ൻ ( 15 ), രാ​ജേ​ഷ് (16), അ​ബി കൃ​ഷ്ണ​ൻ (16) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്.
ഇ​ന്ന​ലെ വൈ​കുന്നേരം നാലോ​ടെ ത​ട്ടാ​ശേരി ജം​ഗ്ഷ​നു വ​ട​ക്കു​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ൽ ത​ട്ടി​യ ബൈ​ക്ക് അ​ല്പ്പ​ദൂ​രം തെ​ന്നി നീ​ങ്ങി​യാ​ണ് നി​ന്ന​ത്.
ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​പ​ക​ട പ​രി​ക്കേ​റ്റ രാ​ജേ​ഷും അ​ബി കൃ​ഷ്ണ​നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ജി​തു രാ​ജേ​ന്ദ്ര​ൻ ച​വ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.