പ്ര​വാ​സി കൂ​ട്ടാ​യ്മ തു​ണ​യാ​യി; സൗ​ദി​യി​ൽ മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ എ​ത്തും
Tuesday, June 25, 2019 10:48 PM IST
ശാസ്താംകോട്ട: പ്ര​വാ​സി സം​ഘ​ട​ന​യു​ടെ ഇ​ട​പെ​ട​ൽ ഫ​ലം ക​ണ്ടു. സൗ​ദി​യി​ൽ മ​രി​ച്ച ഗൃഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം നാ​ളെ എ​ത്തും. ശൂ​ര​നാ​ട് തെ​ക്ക് ഇ​ഞ്ച​ക്കാ​ട് കാ​ട്ടൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​പി​ള്ള (48) ആ​ണ്, മെ​യ് 24 ന് ​സൗ​ദി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്.
വി​വ​ര​മ​റി​ഞ്ഞു ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ റി​യാ​ദ് അ​ൽ ഖ​ർ​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യി​ലും ബ​ന്ധ​പ്പ​ട്ടു. ഇ​തി​ന്‍റെ ഫ​ല​മാ​യി ഇ​വി​ടു​ത്തെ ചി​ല​വു​ക​ൾ​ക്കാ​യി വേ​ണ്ടി വ​രു​ന്ന ഏ​ക​ദേ​ശം ര​ണ്ടു ല​ക്ഷ​ം ഇ​ന്ത്യ​ൻ രൂ​പ എം​ബ​സി ന​ൽ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും ഇ​വ​രാ​ണ്.
നാ​ളെ രാ​ത്രി 11 ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മൃ​ത​ദേ​ഹം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎ​ൽഎ ​നോ​ർ​ക്ക റൂ​ട്ട്സ് ഡ​യ​റ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ, ച​ക്കു​വ​ള്ളി പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങും. വ്യാ​ഴാ​ഴ്ച രാ​വി​ലെ 10ന് വീ​ട്ടു വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ സ​ലീം ഷാ, അ​ൻ​സാ​ർ സ​ലീം, ഷാ​ജി റാ​വു​ത്ത​ർ, അ​ർ​ത്തി​യി​ൽ അ​ബ്ദു​ൽ സ​ലീം, റാ​ഫി കു​ഴു​വേ​ലി​ൽ, പു​ര​ക്കു​ന്നി​ൽ ഷ​ഫീ​ക്ക്, അ​ന​സ്, സ​ലീം, റാ​ഷി​ദ്, എ​ന്നി​വ​രും സി​പിഎം. ​ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ശി​വ​പ്ര​സാ​ദ്, വാ​ർ​ഡ് മെ​മ്പ​ർ അ​നീ​ഷാ സ​ജീ​വ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത്.