നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് പരിക്കേറ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 23, 2019 12:01 AM IST
കൊ​ട്ടാ​ര​ക്ക​ര : വാ​ള​ക​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. അ​റ​യ്ക്ക​ൽ പെ​രു​മ​ണ്ണൂ​ർ പു​ല്ലം​കോ​ട് ച​രു​വി​ള വീ​ട്ടി​ൽ മാ​മ​ൻ തോ​മ​സി​ന്‍റെ​യും പ​രേ​ത​യാ​യ ആ​നീ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​ൻ ജോ​ബി മാ​മ​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 ന് ​വാ​ള​കം ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഉ​മ്മ​ന്നൂ​ർ റോ​ഡി​ൽ നി​ന്നും വാ​ള​കം എം​സി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ ജോ​ബി ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റൊ​രു ബൈ​ക്കി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ നി​ന്നും തെ​റി​ച്ചു വീ​ണ ജോ​ബി​ക്ക് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രു​ന്നു. ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ർ ജോ​ബി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ജോ​യ് മാ​മ​ൻ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12 ന് ​പു​ല്ലം​കോ​ട് സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.