ന​വ​ൽ എ​ന്ന ജു​വ​ൽ കൊ​റി​യ​ൻ രാ​ജ്യാ​ന്ത​ര മേ​ള​യി​ലേ​യ്ക്ക്
Tuesday, September 17, 2019 11:08 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ര​ഞ്ജി​ലാ​ൽ ദാ​മോ​ദ​ര​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ന​വ​ൽ എ​ന്ന ജു​വ​ൽ എ​ന്ന സി​നി​മ​യ്ക്ക് നോ​ർ​ത്ത് കൊ​റി​യ​ൻ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക്ഷ​ണം.

ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളം ച​ല​ച്ചി​ത്ര​ത്തി​ന് ഈ ​മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. മ​ല‍​യാ​ള​ത്തി​ൽ നി​ന്നും ഇ​ത്ര​യ​ധി​കം രാ​ജ്യാ​ന്ത​ര പുര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ മ​റ്റൊ​രു ചി​ത്രം ഇ​ല്ലെ​ന്ന സ​വി​ശേ​ഷ​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്.

ശ്വേ​താ മേ​നോ​ൻ ആ​ൺ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു എ​ന്ന​താ​ണ് സി​നി​മ​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഹോ​ളി​വു​ഡ് താ​രം അ​ദി​ൽ ഹു​സൈ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ എ​ത്തു​ന്ന​തും ഈ ​ചി​ത്ര​ത്തി​ലാ​ണ്. ശ്വേ​താ മേ​നോ​നും ഹോ​ളി​വു​ഡ് നാ​യി​ക റീം ​ഖാ​ദിം എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ശ്വേ​താ മേ​നോ​ന്‍റെ പു​രു​ഷ ഭാ​വ​പ്പ​ക​ർ​ച്ച കൊ​ണ്ടു​ത​ന്നെ ചി​ത്രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. കാ​ണി​ക​ളു​ടെ ഇ​ട​യി​ൽ ത​രം​ഗ​മാ​യ ഈ ​ഭാ​വ​മാ​റ്റം ഒ​രു ഗാ​ന​രം​ഗ​ത്തി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കാ​വ്യ​മ​യി ര​ഞ്ജി​ലാ​ൽ എ​ഴു​തി എം.​ജ​യ​ച​ന്ദ്ര​ൻ ഈ​ണ​മി​ട്ട ഈ ​ഗാ​നം റി​ലീ​സ് സ​മ​യ​ത്ത് ത​ന്നെ രാ​ജ്യ​ത്ത് ഹി​റ്റ് ചാ​ർ​ട്ടി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ ഹോ​സ്റ്റ​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ, ലോ​സ് ആ​ഞ്ച​ല​സ് ഫി​ലിം ഫെ​സ്റ്റി​വ​ൽ, വേ​ൾ​ഡ് സി​നി​മ ഒ​ഫ് ല​ണ്ട​ൻ, ഇ​റ്റ​ലി മി​ല​ൻ ഫെ​സ്റ്റി​വ​ൽ, ആം​സ്റ്റ​ർ ഡാം ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യാ​ന്ത​ര ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ഇ​തി​ന​കം ഈ ​സി​നി​മ 25 അ​വാ​ർ​ഡു​ക​ളും 38 നോ​മി​നേ​ഷ​നു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. ഉ​ത്ത​ര​കൊ​റി​യ​ൻ ഗ​വ​ൺ​മെ​ന്‍റ് നേ​രി​ട്ട് ന​ട​ത്തു​ന്ന ഷ്യോം​ഗ്യാം​ഗ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റ​വ​ലി​ലേ​യ്ക്കാ​ണ് ഇ​പ്പോ​ൾ ക്ഷ​ണം വ​ന്നി​ട്ടു​ള്ള​ത്. കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന രാ​ജ്യ​ത്ത് സി​നി​മ​യെ​യും സം​വി​ധാ​യ​ക​നെ​യും എം​ബ​സി വ​ഴി നേ​രി​ട്ടാ​ണ് ക്ഷ​ണി​ച്ചു​കൊ​ണ്ട് പോ​കു​ന്ന​ത്. ര​ഞ്ജി​ലാ​ൽ 22ന് ​കൊ​റി​യ​യ്ക്ക് യാ​ത്ര തി​രി​ക്കും.