പോ​ലീ​സി​നു​നേ​രെ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ
Tuesday, October 22, 2019 12:30 AM IST
കു​ണ്ട​റ: അ​ക്ര​മ​സം​ഭ​വം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് സം​ഘ​ർ​ഷ സം​ഥ​ല​ത്ത് എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ഇ​ന്ന​ലെ രാ​ത്രി കി​ളി​കൊ​ല്ലൂ​ർ കൊ​പ്പാ​റ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വി​ഭാ​ഗം ഏ​റ്റു​മു​ട്ടി​യ​ത​റി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്.

പോ​ലീ​സ് ജീ​പ്പ് അ​ടി​ച്ചു​ന​ശി​പ്പി​ച്ച​ശേ​ഷം ന​ട​ത്തി​യ അ​ക്ര​മ​ത്തി​ൽ മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​സ്ഐ ഐ. ​ശ്രീ​കാ​ന്ത്, എ​എ​സ്ഐ ജോ​യി, സി​പി​ഒ സു​നി​ൽ​തോ​മ​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ന​ന്ദു (28), ഷെ​ബി​ൻ (28), വി​നോ​ദ് (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.