അ​ഞ്ച​ൽ ക​ൺ​വ​ൻ​ഷ​ൻ 23 മു​ത​ൽ
Tuesday, November 19, 2019 11:48 PM IST
അ​ഞ്ച​ൽ: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല നേ​തൃ​ത്യം ന​ൽ​കു​ന്ന 20 ാ മ​ത് അ​ഞ്ച​ൽ ക​ൺ​വ​ൻ​ഷ​ൻ 23 മു​ത​ൽ 27 വ​രെ അ​ഞ്ച​ൽ സെ​ന്‍റ് ് ജോ​ൺ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.
തി​രു​വ​ന​ന്ത​പു​രം വേ​റ്റി​നാ​ട് മൗ​ണ്ട് കാ​ർ​മ്മ​ൽ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു വ​രെ​യാ​ണ് ക​ൺ​വ​ൻ​ഷ​ൻ.

23ന് ​അ​ഞ്ചി​ന് ഫാ. ​ജോ​ൺ കാ​ര​വി​ള വി.​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 24 ന് ​രാ​വി​ലെ 11 മു​ത​ൽ കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക യോ​ഗം ന​ട​ക്കും. മൂ​ന്നി ന് ​സ​മൂ​ഹ ബ​ലി​ക്ക് വൈ​ദി​ക ജി​ല്ലാ വി​കാ​രി റ​വ.​ഫാ. ബോ​വ​സ് മാ​ത്യു മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. 25 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ല​ത്തീ​ൻ ക്ര​മ​ത്തി​ൽ ഫാ. ​ബൈ​ജു സേ​വ്യ​റും 26 ന് ​സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാ​പ്പു​റ​വും കു​ർ​ബാ​ന അ​ർ​പ്പി​ക്കും.

പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ദി​വ​സ​മാ​യ 27 ന് ​ഫാ. ഡാ​നി​യേ​ൽ പ്ലാ​വി​ള​യി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വാ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും.

ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി. ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഫാ. ​ബോ​വ​സ് മാ​ത്യു , ഡോ.​കെ.​വി.​തോ​മ​സ്കു​ട്ടി, രാ​ജ​ൻ ഏ​ഴം​കു​ളം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.