ന​ട​പ്പാ​ത സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
Tuesday, January 14, 2020 11:54 PM IST
പ​ന്മ​ന: പ​ഞ്ചാ​യ​ത്തി​ലെ മാ​വേ​ലി വാ​ർ​ഡി​ൽ പ​ഞ്ചാ​യ​ത്തു ഫ​ണ്ടു​പ​യോ​ഗി​ച്ചു പ​ണി പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രു​ന്ന ന​ട​പ്പാ​ത സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. പ​ന്മ​ന ഒ​മ്പ​താം വാ​ർ​ഡി​ൽ മ​ല്ല​യി​ൽ ത​യ്ക്കാ​വി​നു സ​മീ​പം തോ​ടി​നു കു​റു​കെ പ​ണി​ത പാ​ത​യാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പാ​ത​യു​ടെ നി​ർ​മ്മാ​ണ​ത്തി​നാ​യി ത​ട്ട​ടി​ച്ചി​രു​ന്ന പ​ല​ക​യും ക​മ്പി​ക​ളും പൂ​ർ​ണമാ​യും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ത​ങ്ങ​ളു​ടെ വ​ഴി ത​ട​സപ്പെ​ടു​ത്തു​ക​യും പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച് ന​ഷ്ട​മു​ണ്ടാ​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു നാ​ട്ടു​കാ​ർ ഒ​പ്പി​ട്ട പ​രാ​തി ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കു ന​ൽ​കി. സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്കു​ന്ന​തോ​ടൊ​പ്പം അ​തു​മൂ​ലം ന​ഷ്ട​മാ​യ തു​ക അ​വ​രി​ൽ നി​ന്നും ഈ​ടാ​ക്കി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.