അ​ന​ധി​കൃ​ത മ​ൽ​സ്യ വി​ൽ​പ്പ​ന; സ്റ്റാ​ൾ പൂ​ട്ടി​ച്ചു
Monday, August 10, 2020 10:14 PM IST
ശാ​സ്താം​കോ​ട്ട: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ മ​ത്സ്യ​ബ​ന്ധ​ന​വും വി​പ​ണ​ന​വും നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ലം​ഘി​ച്ച് മ​ൽ​സ്യ​വി​പ​ണ​നം ന​ട​ത്തി​യി​രു​ന്ന സ്ഥാ​പ​നം പോ​ലീ​സ് പൂ​ട്ടി​ച്ചു.
ഭ​ര​ണി​ക്കാ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫി​ഷ് മി​ത്ര എ​ന്ന സ്ഥാ​പ​ന​മാ​ണ് പൂ​ട്ടി​ച്ച​ത്. ഇ​ട​പാ​ട് കാ​രെ വാ​ട്സാ​പ്പ് വ​ഴി​വി​വ​രം അ​റി​യി​ച്ച ശേ​ഷം പു​റ​കു​വ​ശ​ത്തെ ഷ​ട്ട​ർ തു​റ​ന്നാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്യ​ജി​ല്ല​ക​ളി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന മ​ത്തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യ​ങ്ങ​ളാ​ണ് ഇ​വി​ടെ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്. മേ​ഖ​ല​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​വി​ടു​ത്തെ ഇ​ട​പാ​ട് കാ​രാ​യി​രു​ന്നു​വ​ത്രെ.
പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്ട​ർ ശാ​സ്താം​കോ​ട്ട പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും സി ​ഐ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ത്തി ക​ട പൂ​ട്ടി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥാ​പ​ന ഉ​ട​മ​യ്ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.