പട്ടി ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘ​ട്ട​നം; ര​ണ്ടുപേ​ർ​ക്ക് കു​ത്തേ​റ്റു
Friday, September 25, 2020 10:19 PM IST
ചാ​ത്ത​ന്നൂ​ർ: വ​ഴി​യാ​ത്ര​ക്കാ​രെ വ​ള​ർ​ത്തു പ​ട്ടി ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ട്ട​ന​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ക​ത്തി​ക്കു​ത്തേ​റ്റു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു പേ​രെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
മൈ​ല​ക്കാ​ട് ഞാ​ണ്ട​ക്കു​ഴി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ച​രി​വി​ൻ പു​റ​ത്ത് ക​ഴി​ഞ്ഞദിവസം രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഘ​ട്ട​ന​വും ക​ത്തി​ക്കു​ത്തും ന​ട​ന്ന​ത്.​ അ​ര​വി​ന്ദ​ൻ (24) ബ​ന്ധു​വാ​യ മി​ഥു​ൻ (22) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​രി​വി​ൻ​പു​റം സ്വ​ദേ​ശി ന​യി​ഫ് (24), വ​രി​ഞ്ഞം സ്വ​ദേ​ശി നൈ​സാം (21), ശീ​മാ​ട്ടി ജം​ഗ്ഷ​ൻ സ്വ​ദേ​ശി അ​മീ​ർ (22), പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​രെ ചാ​ത്ത​ന്നൂ​ർ സിഐ ജ​സ്റ്റി​ൻ ജോ​ൺ, എ​സ്ഐ ​എ.​എ​സ് സ​രി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പ​ട്ടി വ​ഴി​യാ​ത്ര​ക്കാ​ര​നെ ക​ടി​ച്ച​താ​ണ് വ​ഴ​ക്കി​നും സം​ഘ​ട്ട​ന​ത്തി​നും കാ​ര​ണ​മാ​യ​ത്. ക​ത്തി​ക്കുത്തേ​റ്റ അ​രവി​ന്ദന്‍റെ പ​ട്ടി​യാ​ണ്പ​വ​ഴി​യാ​ത്ര​ക്കാ​ര​നും സ​മീ​പ​വാ​സി​യു​മാ​യ ന​യി​ഫി​നെ ക​ടി​ച്ച​ത്.​ പ​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​രും വ​ഴി​യാ​ത്ര​ക്കാ​രു​മാ​യി വ​ഴ​ക്കു​ണ്ടാ​യി.​ ഇ​തി​നുശേ​ഷം പി​രി​ഞ്ഞു പോ​യ​വ​ർ കൂ​ട്ടു​കാ​രെ​യും കൂ​ട്ടി​യെ​ത്തി ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.