നൂ​ലു​വേ​ലി​ക്ക​ട​വി​ലെ തൂ​ക്കു​പാ​ലം പോ​യി,‌ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു ദു​രി​തം ബാ​ക്കി
Sunday, November 21, 2021 10:23 PM IST
കോ​ട്ടാ​ങ്ങ​ല്‍: അ​പ്ര​തീ​ക്ഷി​ത മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ വ​രു​ത്തി​യ ദു​രി​ത​ങ്ങ​ളി​ല്‍ നി​ന്നും കോ​ട്ടാ​ങ്ങ​ല്‍ പ്ര​ദേ​ശ​ത്തി​ന് ഇ​നി പൂ​ര്‍​ണ മോ​ച​ന​മാ​യി​ല്ല.

കോ​ട്ടാ​ങ്ങ​ല്‍ ദേ​വീ​ക്ഷേ​ത്രം ക​ട​വി​ല്‍ നി​ന്നും വെ​ള്ളാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​നെ ബ​ന്ധി​പ്പി​ക്കു​ന്ന നൂ​ലു​വേ​ലി​ക്ക​ട​വ് തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഒ​രു​ഭാ​ഗം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 16നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ന​ഷ്ട​മാ​യ​താ​ണ്. വെ​ള്ളൂ​വൂ​ര്‍ ക​ര​ഭാ​ഗ​ത്തെ തൂ​ണി​ല്‍ നി​ന്നും പാ​ലം ത​ക​രു​ക​യാ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്താ​ക​ട്ടെ അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഇ​തേ​വ​രെ നീ​ക്കി​യി​ട്ടി​ല്ല.‌

കേ​ര​ള ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് അ​ല​യ്ഡ് എ​ന്‍​ജി​നീ​യ​റിം​ഗ് ക​മ്പ​നി ഒ​രു കോ​ടി​യി​ല്‍​പ​രം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് തൂ​ക്കു​പാ​ലം നി​ര്‍​മി​ച്ചി​രു​ന്ന​ത്. വെ​ള്ളാ​വൂ​ര്‍, കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ടു​ള്ള ആ​ദ്യ ന​ട​പ്പാ​ല​വു​മാ​യി​രു​ന്നു ഇ​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​ധാ​ന​യാ​ത്രാ മാ​ര്‍​ഗം കൂ​ടി​യാ​യി​രു​ന്നു ഇ​ത്. കോ​ട്ടാ​ങ്ങ​ല്‍ ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി​ക്കും മ​റ്റു​മാ​യി വെ​ള്ളാ​വൂ​ര്‍ ക​ര​യി​ല്‍ നി​ന്നു​ള്ള​വ​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​വും പാ​ല​മാ​യി​രു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ തൂ​ക്കു​പാ​ലം ഏ​താ​ണ്ട് ത​ക​ര്‍​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് പൂ​ര്‍​ണ​മാ​യും അ​ഴി​ച്ചു​മാ​റ്റേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.‌

‌കാ​ര്‍​ഷി​ക മേ​ഖ​ല​യും ത​ക​ര്‍​ച്ച​യി​ല്‍‌

കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ തോ​ത് അ​നു​ദി​നം വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്കു വ​ന്‍ ന​ഷ്ടം നേ​രി​ട്ടി​രു​ന്നു. അ​ന്നു വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന കൃ​ഷി​ക​ളെ​ല്ലാം ന​ശി​ച്ച മ​ട്ടാ​ണ്.

വാ​ഴ​യും മ​റ്റും ഇ​പ്പോ​ള്‍ നി​ലം​പൊ​ത്തു​ക​യാ​ണ്. പി​ന്നീ​ടു തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​യ മ​ഴ കാ​ര​ണം കി​ഴ​ങ്ങു​വ​ര്‍​ഗ കൃ​ഷി​ക​ള്‍ ഏ​താ​ണ് ന​ശി​ച്ചു. മ​ര​ച്ചീ​നി, ചേ​മ്പ്, ഇ​ഞ്ചി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്കാ​ണ് ന​ഷ്ടം. പ​ച്ച​ക്ക​റി കൃ​ഷി പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. കോ​ട്ടാ​ങ്ങ​ല്‍ കൃ​ഷി​ഭ​വ​നി​ല​ട​ക്കം വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​ണ്. ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ ഏ​ത്ത​വാ​ഴ​യും മ​റ്റു വാ​ഴ​ക​ളും കൃ​ഷി ന​ട​ത്തി​യ​വ​രും പ്ര​തി​സ​ന്ധി​യി​ലാ​യി. വെ​ള്ളം ക​യ​റി​യ സ്ഥ​ല​ങ്ങ​ളി​ല്‍ അ​വ​ശേ​ഷി​ച്ചി​രു​ന്ന വാ​ഴ​ക​ള്‍ പോ​ലും ന​ഷ്ട​പ്പെ​ട്ടു പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.‌

‌സ​ഹാ​യ​ങ്ങ​ള്‍ പ​രി​മി​തം‌

പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും സ​ഹാ​യ​മെ​ത്തി​യെ​ങ്കി​ലും പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കു​ള്ള അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം പോ​ലും സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. അ​പ്ര​തീ​ക്ഷി​ത പ്ര​ള​യം ഈ ​മേ​ഖ​ല​യി​ല്‍ വ​ന്‍​ന​ഷ്ട​മാ​ണ് വ​രു​ത്തി​വ​ച്ച​ത്.

കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 466 വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു​വെ​ന്നാ​ണ് റ​വ​ന്യു​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. 3.61 കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് വീ​ടു​ക​ള്‍​ക്ക് ക​ണ​ക്കാ​ക്കി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വീ​ടു​ക​ള്‍​ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​നൊ​പ്പം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ അ​ട​ക്കം ന​ഷ്ട​പ്പെ​ട്ട​വ​രാ​ണേ​റെ​യും. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രാ​ന്‍ ക​ഴി​യാ​ത്ത നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തു​ള്ള​ത്.

പ​ല​രും വാ​ട​ക​വീ​ടു​ക​ളി​ലേ​ക്കു മാ​റി​യി​രി​ക്കു​ക​യാ​ണ്. വെ​ള്ളം ക​യ​റി​ക്കി​ട​ന്ന പ​ല വീ​ടു​ക​ളും താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. കി​ട​ക്ക​ക​ളും പാ​ത്ര​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും അ​ട​ക്കം ന​ഷ്ട​പ്പെ​ട്ട​വ​രു​ണ്ട്. വ​യ​റിം​ഗ് പൂ​ര്‍​ണ​മാ​യി ത​ക​രാ​റി​ലാ​യി​ട്ടു​ണ്ട്. ശൗ​ചാ​ല​യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ട്ടു​ണ്ട്. കി​ണ​റു​ക​ളി​ല്‍ പ​ല​ത​വ​ണ ശു​ചീ​ക​ര​ണം ന​ട​ത്തി​യെ​ങ്കി​ലും മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശു​ദ്ധ​ജ​ല ല​ഭ്യ​ത ഇ​പ്പോ​ഴു​മി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു. വ്യാ​പാ​ര മേ​ഖ​ല​യി​ലും വ​ന്‍​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

വെ​ള്ളം ക​യ​റി കോ​ട്ടാ​ങ്ങ​ലി​ലെ എ​ആ​ര്‍​ഡി 19- ാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട ഇ​തേ​വ​രെ പ​ഴ​യ നി​ല​യി​ലേ​ക്ക് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങാ​റാ​യി​ട്ടി​ല്ല.‌