ലോ​ക ല​ഹ​രി​വി​രു​ദ്ധ​ദി​നാചരണം
Saturday, June 25, 2022 10:33 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ശാ​ന്തി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക ല​ഹ​രി​വി​രു​ദ്ധ​ദി​നം ഇ​ന്ന് ആ​ച​രി​ക്കും. രാ​വി​ലെ 10ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റി​സ് എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ ഉദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യു​മാ​യ ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദ്ദീ​ൻ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കും. കേ​ര​ള പ​ട്ടി​ക​ജാ​തി ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ൻ മു​ൻ ചെ​യ​ർ​മാ​ൻ ജ​ഡ്ജി പി.​എ​ൻ. വി​ജ​യ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.