അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ 18​ന്; നാ​ളെ അ​ഗ്‌​നി പ​ക​രും
Sunday, August 14, 2022 10:57 PM IST
ആ​റ​ന്മു​ള: 18നു ​ന​ട​ക്കു​ന്ന അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്കു​ള്ള പാ​ച​ക ജോ​ലി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച് അ​ടു​പ്പി​ലേ​ക്ക് അ​ഗ്‌​നി പ​ക​രു​ന്ന ച​ട​ങ്ങ് നാ​ളെ രാ​വി​ലെ ഒ​മ്പ​തി​നും 9.45നും ​മ​ധ്യേ ന​ട​ക്കും. പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്രം ഊ​ട്ടു​പു​ര​യി​ലാ​ണ് അ​ടു​പ്പി​ലേ​ക്ക് അ​ഗ്‌​നി പ​ക​രു​ന്ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്.
പ​ള്ളി​യോ​ട സേ​വാ​സം​ഘ​ത്തി​ന്‍റെ​യും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ​യും ഭ​ക്ത​ജ​ന പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള്ള​സ​ദ്യ നി​ര്‍​വ​ഹ​ണ സ​മി​തി​യാ​ണ് അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.
ഒ​രു പ​ള്ളി​യോ​ട​ത്തി​ന് 10,000 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ എ​ടു​ത്ത് വ​ള്ള​സ​ദ്യ വ​ഴി​പാ​ട് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
ഇ​ത്ത​വ​ണ​ത്തെ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ത​യാ​റാ​ക്കു​ന്ന​ത് ചെ​റു​കോ​ല്‍ സോ​പാ​നം സി.​കെ. ഹ​രി​ശ്ച​ന്ദ്ര​നാ​ണ്.
2021ല്‍ ​കോ​വി​ഡ്കാ​ല നി​യ​ന്ത്ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് മൂന്നു പ​ള്ളി​യോ​ട​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി ന​ട​ത്തി​യ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ ഹ​രി​ശ്ച​ന്ദ്ര​ന്‍ വ​ഴി​പാ​ടാ​യി ന​ട​ത്തു​ക​യാ​യി​രു​ന്നു.