ഐ​ക്യ ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു
Sunday, May 19, 2024 4:16 AM IST
സീ​ത​ത്തോ​ട്: ക്ഷ​മ​യും സ്നേ​ഹ​വും പു​ല​ർ​ത്താ​നാ​കു​ക​യെ​ന്ന​താ​ണ് ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്‍റെ മ​ഹ​ത്വ​മെ​ന്ന് ഭ​ര​ണ​ങ്ങാ​നം അ​സീ​സി ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ.​ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ. യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​ത​ത്തോ​ട്ടി​ൽ ന​ട​ന്ന ഐ​ക്യ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്നേ​ഹ​വും സ​ഹ​ന​വു​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ലോ​ക​ത്ത് ന​ന്മ ചെ​യ്യാ​നാ​കൂ. സ​മൂ​ഹ​ത്തി​ൽ ഇ​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന ന​ന്മ​ക​ൾ​ക്കെ​ല്ലാം അ​ടി​സ്ഥാ​നം സ്നേ​ഹ​മാ​ണെ​ന്നും ഫാ.​ ജോ​സ​ഫ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു.

യു​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​സ​ഫ് തോ​മ​സ് മൈ​ലാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ​അ​ല​ക്സാ​ണ്ട​ർ ത​ര​ക​ൻ, റ​വ.​ ടി​റ്റി യോ​ഹ​ന്നാ​ൻ, ഫാ. ​ഐ​വാ​ൻ ജോ​സ​ഫ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സി.​ടി. തോ​മ​സ്, ലാ​ലു കു​രു​വി​ള ക​ന്നി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.