മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ള്‍: പ്ര​തി​രോ​ധം ശ​ക്ത​മാ​ക്ക​ണം
Thursday, May 23, 2024 4:16 AM IST
പ​ത്ത​നം​തി​ട്ട: മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തോ​ടു​കൂ​ടി പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. ഡെ​ങ്കി​പ്പ​നി കേ​സു​ക​ള്‍ കൂ​ടിവ​രു​ന്ന​തി​നാ​ല്‍ ഉ​റ​വി​ട​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണം.

വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​താ​ക്ക​ണം. ചി​ര​ട്ട, പ്ലാ​സ്റ്റി​ക് ക​വ​റു​ക​ള്‍, ടാ​ര്‍​പോ​ളി​ന്‍ ഷീ​റ്റു​ക​ള്‍, റ​ബ​ര്‍ തോ​ട്ട​ങ്ങ​ളി​ലെ ചി​ര​ട്ട, ക​മു​കി​ന്‍​പാ​ള​ക​ള്‍, ചെ​ടി​ച്ച​ട്ടി​ക​ള്‍, ഫ്രി​ഡ്ജി​ന്‍റെ പി​റ​കി​ലെ ട്രേ ​എ​ന്നി​വ​യി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കാ​തെ നോ​ക്ക​ണം.
വീ​ടി​നു​ള്ളി​ല്‍ വ​ള​ര്‍​ത്തു​ന്ന അ​ല​ങ്കാ​ര​ച്ചെ​ടി​ക​ളി​ല്‍ ഈ​ഡി​സ് കൊ​തു​കു​ക​ള്‍ വ​ള​രാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ ഇ​ത്ത​രം ചെ​ടി​ച്ച​ട്ടി​ക​ള്‍​ക്ക​ടി​യി​ലെ ട്രേ​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം മാ​റ്റി ക​ഴു​കി വൃ​ത്തി​യാ​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും ഉ​റ​വി​ട ന​ശീ​ക​ര​ണ​ത്തി​നാ​യി ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം.
ജി​ല്ല​യി​ല്‍ പൊ​തു​വെ എ​ല്ലാ​യി​ട​ത്തും വെ​ക്ട​ര്‍ സൂ​ചി​ക കൂ​ടു​ത​ലാ​ണ്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ലെ ഡെ​ങ്കി ഹോ​ട്‌​സ്‌​പോ​ട്ടു​ക​ള്‍

പ്ര​ദേ​ശം, വാ​ര്‍​ഡ് ന​മ്പ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍-
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ - 10
മ​ല്ല​പ്പ​ള്ളി - 10
ആ​നി​ക്കാ​ട് - 6, 9
ച​ന്ദ​ന​പ്പ​ള്ളി - 13, 17
കോ​ന്നി - 2, 5
കൂ​ട​ല്‍ - 15
റാ​ന്നി പെ​രു​നാ​ട് - 9
മൈ​ല​പ്ര - 1
ത​ണ്ണി​ത്തോ​ട് - 13

ഡെ​ങ്കി​പ്പ​നി​ക്കൊ​പ്പം മ​റ്റ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കെ​തി​രേയും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി ചി​കി​ത്സ തേ​ട​ണ​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.