ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് റെ​യി​ൻ​കോ​ട്ട് വി​ത​ര​ണം ചെ​യ്തു
Thursday, May 23, 2024 4:23 AM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കും റെ​യി​ൻ​കോ​ട്ട് വി​ത​ര​ണം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ സ​ക്കീ​ര്‍ ഹു​സൈ​ന്‍ റെ​യി​ൻ​കോ​ട്ട് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഹ​രി​ത​ക​ർ​മ​സേ​ന വാ​തി​ൽ​പ്പ​ടി സേ​വ​ന​ത്തി​ലൂ​ടെ ശേ​ഖ​രി​ച്ച ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​മ്പ​നി​ക്ക് ന​ൽ​കി​യ​ത് വ​ഴി ല​ഭി​ച്ച ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ അം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ​ദി​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

"എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്ന​തി​ന് മു​ൻ‌​തൂ​ക്കം ന​ൽ​കി എ​ല്ലാ വീ​ടു​ക​ളി​ലും സേ​വ​നം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കു മു​ൻ​തൂക്കം ന​ൽ​കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​സ​ഭ ന​ട​ത്തു​ന്നു​ണ്ടെ​ന്നും ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ സേ​വ​ന ര​സീ​ത് നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ​റി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.