പൂ​ഞ്ഞാ​റി​ൽ മു​ന്നി​ലെ​ത്താ​ൻ മു​ന്ന​ണി​ക​ൾ
Sunday, April 14, 2019 10:16 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ വി​ധി നി​ർ​ണാ​യ​ക​മാ​യ വോ​ട്ടു​ഘ​ട​ന​യാ​ണ് പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​നു​ള്ള​ത്. വേ​ണ്ടി​വ​ന്നാ​ൽ ആ​രെ​യും കൈ ​അ​യ​ച്ചു സ​ഹാ​യി​ക്കു​ന്ന പാ​ര​ന്പ​ര്യം പൂ​ഞ്ഞാ​റി​നു​ണ്ട്.

ഒ​റ്റ​ക്കെ​ട്ടാ​യി വോ​ട്ടു ചെ​യ്ത് വ​ൻ ഭൂ​രി​പ​ക്ഷം പ​ല​ർ​ക്കും ന​ൽ​കി​യി​ട്ടു​ള്ള​വ​രാ​ണ് പൂ​ഞ്ഞാ​റു​കാ​ർ. 2016ൽ ​സ്വ​ത​ന്ത്ര​നാ​യ പി.​സി. ജോ​ർ​ജി​നെ നി​യ​മ​സ​ഭ​യി​ലേ​ക്കു വി​ജ​യി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​ത്തി​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല ഫ​ലം അ​നു​കൂ​ല​മാ​ക്കാ​ൻ മൂ​ന്ന് മു​ന്ന​ണി​ക​ളും തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. പൂ​ഞ്ഞാ​റു​കാ​ര​നാ​യ സി​റ്റിം​ഗ് എം​പി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ ഹാ​ട്രി​ക് വി​ജ​യ​ത്തി​ന് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം മ​ണ്ഡ​ല​ത്തി​നു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫ് ക്യാ​ന്പ് പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ, ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ൽ മു​ന്നി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് തേ​ടു​ന്ന​ത്.

സി​റ്റിം​ഗ് എം​എ​ൽ​എ പി.​സി.​ജോ​ർ​ജി​ന്‍റെ തു​റ​ന്ന സ​ഹാ​യ​മാ​ണ് എ​ൻ​ഡി​എ ക്യാ​ന്പി​നും കെ. ​സു​രേ​ന്ദ്ര​നും പൂ​ഞ്ഞാ​റി​ൽ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.പൂ​ഞ്ഞാ​റി​ൽ നി​ന്നാ​ണ് പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ല​രും പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. വി​സ്തൃ​ത​മാ​യ മ​ണ്ഡ​ല​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല ത​ന്നെ​യാ​ണ് പൂ​ഞ്ഞാ​ർ.

പ്ര​കൃ​തി ര​മ​ണീ​യ​ത ആ​സ്വ​ദി​ച്ചെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് പ​റു​ദീ​സ​യാ​കു​ന്ന വാ​ഗ​മ​ണ്‍ മു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പൂ​ഞ്ഞാ​റി​ന്‍റെ ഭാ​ഗ​മാ​ണ്. എ​രു​മേ​ലി, കൂ​ട്ടി​ക്ക​ൽ, മു​ണ്ട​ക്ക​യം, പാ​റ​ത്തോ​ട്, ഈ​രാ​റ്റു​പേ​ട്ട, പൂ​ഞ്ഞാ​ർ, പൂ​ഞ്ഞാ​ർ - തെ​ക്കേ​ക്ക​ര, തീ​ക്കോ​യി, തി​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്. നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​വും വി​സ്തൃ​തി​യും കാ​ര​ണം സ്ഥാ​നാ​ർ​ഥി​ക​ൾ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ളാ​യാ​ണ് മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്.

രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം

2009ൽ ​അ​തി​ർ​ത്തി പു​ന​ർ​നി​ർ​ണ​യി​ച്ച​തോ​ടെ​യാ​ണ് പൂ​ഞ്ഞാ​ർ മ​ണ്ഡ​ലം പ​ത്ത​നം​തി​ട്ട​യു​ടെ ഭാ​ഗ​മാ​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലു​ള്ള ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. 2009, 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫി​നെ മു​ന്നി​ലെ​ത്തി​ക്കാ​നാ​ണ് പൂ​ഞ്ഞാ​ർ കൂ​ടെ​നി​ന്ന​ത്.

2009ൽ ​ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ലീ​ഡാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് പൂ​ഞ്ഞാ​ർ സ​മ്മാ​നി​ച്ച​ത്. 26224 വോ​ട്ടി​ന്‍റെ ലീ​ഡ് അ​ന്നു ല​ഭി​ച്ചു. ആ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നു പൂ​ഞ്ഞാ​റി​ൽ ല​ഭി​ച്ച​ത് 61,136 വോ​ട്ടാ​ണ്. എ​ൽ​ഡി​എ​ഫി​ന് 34,912 വോ​ട്ടേ ല​ഭി​ച്ചു​ള്ളൂ.

എ​ന്നാ​ൽ, 2014ൽ ​ആ​ന്‍റോ​യു​ടെ ലീ​ഡ് 2761 വോ​ട്ടാ​യി കു​റ​ഞ്ഞു​വെ​ന്ന​ത് ശ്ര​ദ്ധേ​യം. യു​ഡി​എ​ഫി​ന്‍റെ വോ​ട്ടി​ലും വ​ൻ ഇ​ടി​വാ​ണു​ണ്ടാ​യ​ത്. എ​ൽ​ഡി​എ​ഫി​ന് 7000ൽ​പ​രം വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന​യു​മു​ണ്ടാ​യി.2011 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പി.​സി. ജോ​ർ​ജ് വി​ജ​യി​ച്ച​ത് 15,704 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്.

2016ൽ ​യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് മു​ന്ന​ണി​ക​ൾ സീ​റ്റ് ന​ൽ​കാ​തെ​വ​ന്ന​തോ​ടെ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച പി.​സി. ജോ​ർ​ജി​നൊ​പ്പം മ​ണ്ഡ​ലം നി​ന്നു. 27,821 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മ​ണ്ഡ​ലം ജോ​ർ​ജി​നു ന​ൽ​കി. സ്വ​ന്തം മ​ണ്ഡ​ല​ത്തെ കൂ​ടെ​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു​വെ​ന്ന​താ​ണ് പി.​സി.​ജോ​ർ​ജി​നു നേ​ട്ട​മാ​യ​ത്. അ​തേ​നി​ല ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​രാ​നാ​കു​മോ​യെ​ന്ന​താ​ണ് പൂ​ഞ്ഞാ​റി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ജോ​ർ​ജി​നെ പി​ന്തു​ണ​ച്ച അ​തേ രീ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം എ​ൻ​ഡി​എ​യ്ക്കു വോ​ട്ടു ചെ​യ്യാ​ൻ പൂ​ഞ്ഞാ​റു​കാ​ർ ത​യാ​റാ​കു​മോ​യെ​ന്ന​താ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് ആ​ദ്യ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ ലീ​ഡ് പി​ന്നീ​ട് കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് പൂ​ഞ്ഞാ​റി​ന്‍റെ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ന്ന ചി​ല മാ​റ്റ​ങ്ങ​ളാ​ണെ​ന്നു പ​റ​യു​ന്നു.

ബി​ജെ​പി 2009ൽ ​നേ​ടി​യ​ത് 4440 വോ​ട്ട് മാ​ത്ര​മാ​യി​രു​ന്നു. 2014ൽ ​എം.​ടി. ര​മേ​ശ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​വ​രു​ടെ വോ​ട്ട് 15099 ൽ ​എ​ത്തി​യ​ത്. 2016 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ഡി​ജെ​എ​സ് പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​പ്പോ​ൾ ബി​ജെ​പി വോ​ട്ട് 19,966 ആ​യി ഉ​യ​ർ​ത്തി. ഇ​ത്ത​വ​ണ ഇ​തേ മു​ന്ന​ണി​ക്കാ​ണ് പി.​സി. ജോ​ർ​ജി​ന്‍റെ ജ​ന​പ​ക്ഷം സെ​ക്കു​ല​ർ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ജോ​ർ​ജി​ന്‍റെ നി​ല​പാ​ടു​ക​ളെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ൾ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ടോ​യെ​ന്ന​ത് ഫ​ലം ക​ണ്ട​റി​യേ​ണ്ടി വ​രും.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ പൂ​ഞ്ഞാ​റി​ലെ നി​ല മെ​ച്ച​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ യു​ഡി​എ​ഫി​നു​ണ്ട്. പി.​സി. ജോ​ർ​ജി​ന്‍റെ നി​ല​പാ​ടു​ക​ളി​ലു​ള്ള എ​തി​ർ​പ്പ് ഗു​ണ​ക​ര​മാ​കു​ന്ന​ത് യു​ഡി​എ​ഫി​നാ​ണെ​ന്നാ​ണ് അ​വ​രു​ടെ വി​ശ്വാ​സം. എ​ന്നാ​ൽ പൂ​ഞ്ഞാ​റി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കു​ല​മാ​യി​ട്ടു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു. പി.​സി. ജോ​ർ​ജി​ന്‍റെ നി​ല​പാ​ടു​ക​ൾ, സി​റ്റിം​ഗ് എം​പി​യോ​ടു​ള്ള എ​തി​ർ​പ്പ് ഇ​വ​യെ​ല്ലാം ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ളാ​യി മാ​റു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.

വി​ക​സ​ന​വും ശ​ബ​രി​മ​ല​യും

ശ​ബ​രി​മ​ല വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തി​രി​ക്കാ​ൻ പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​നാ​കി​ല്ല. എ​രു​മേ​ലി ഈ ​മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്നു​വെ​ന്ന​തു ത​ന്നെ പ്ര​ധാ​ന കാ​ര​ണം. ഈ ​വി​ഷ​യ​ത്തി​ൽ പി.​സി. ജോ​ർ​ജ് സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് ഇ​പ്പോ​ഴ​ത്തെ സ​ഖ്യ​വു​മെ​ന്ന് പ​റ​യു​ന്നു.

രാ​ഷ്ട്രീ​യ​മാ​യി എ​ൽ​ഡി​എ​ഫി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യാ​ണ് തു​ട​ക്കം മു​ത​ൽ എ​ൻ​ഡി​എ നീ​ങ്ങി​യ​ത്. എ​ന്നാ​ൽ, മ​ണ്ഡ​ല​ത്തി​ലാ​ക​മാ​നം ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലെ നി​ല​പാ​ടു​ക​ൾ ഗു​ണ​ക​ര​മാ​യി മാ​റു​ക എ​ൽ​ഡി​എ​ഫി​നാ​യി​രി​ക്കു​മെ​ന്ന് സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജ് പ​റ​യു​ന്നു. യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ വോ​ട്ട​ർ​മാ​ർ പെ​രു​മാ​റു​മെ​ന്നാ​ണ് അ​വ​രു​ടെ വി​ശ്വാ​സം. എ​ൻ​ഡി​എ​യും യു​ഡി​എ​ഫും ശ​ബ​രി​മ​ല​യി​ൽ രാ​ഷ്ട്രീ​യം ക​ളി​ച്ചു​വെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ക്കു​ന്പോ​ൾ എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ​ല​ക്ഷ്യം പാ​ളി​പ്പോ​യെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

സി​റ്റിം​ഗ് എം​പി​യെ​ന്ന നി​ല​യി​ൽ പൂ​ഞ്ഞാ​റി​നു​വേ​ണ്ടി ചെ​യ്ത കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​തെ ആ​ന്‍റോ ആ​ന്‍റ​ണി​ക്കു മു​ന്നോ​ട്ടു പോ​കാ​നാ​കി​ല്ല. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നു പ്ര​ത്യേ​ക ക​രു​ത​ൽ ല​ഭി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് പൂ​ഞ്ഞാ​റെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്രാ​ദേ​ശി​ക റോ​ഡു​ക​ൾ​ക്കാ​യി 1.84 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു.

കു​ടി​വെ​ള്ളം, തെ​രു​വു​വി​ള​ ക്കുകൾ, സ്കൂ​ൾ, ലൈ​ബ്ര​റി കെ​ട്ടി​ട​ങ്ങ​ൾ തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ൽ എം​പി ഫ​ണ്ട് ചെ​ല​വ​ഴി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ൾ ആ​ന്‍റോ നി​ര​ത്തി​യി​ട്ടു​ണ്ട്.
റ​ബ​ർ ക​ർ​ഷ​ക​രു​ടേ​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ളു​മെ​ല്ലാം എം​പി​യു​ടെ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

പൂ​ഞ്ഞാ​ർ - മു​ണ്ട​ക്ക​യം - എ​രു​മേ​ലി റോ​ഡ് കേ​ന്ദ്ര​ഫ​ണ്ട് ഉ ​പ​യോ​ഗ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ച്ചു.
ഭ​ര​ണി​ക്കാ​വ് - മു​ണ്ട​ക്ക​യം - ഡി​ണ്ടി​ഗ​ൽ 183 എ, ​ചെ​ങ്ക​ൽ​പ​ള്ളി - മു​ണ്ട​ക്ക​യം 183 ദേ​ശീ​യ​പാ​ത​ക​ളു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​തും ഇ​തു പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ മ​ല​യോ​ര മേ​ഖ​ല​ക​ൾ​ക്കു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളും നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ കേ​ന്ദ്ര അ​വ​ഗ​ണ​ന, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ൾ, സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വ് തു​ട​ങ്ങി​യ​വ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണാ​യു​ധ​ങ്ങ​ൾ. പൂ​ഞ്ഞാ​റി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ലും സ്ഥാ​നാ​ർ​ഥി​യെ എ​ത്തി​ക്കാ​നാ​യ​തി​ന്‍റെ ആ​വേ​ശ​വും പ്ര​വ​ർ​ത്ത​ക​ർ​ക്കു​ണ്ട്.
പ്ര​ചാ​ര​ണ​രം​ഗ​ത്ത് ഏ​റ്റ​വു​മ​ധി​കം സ​മ​യം ചെ​ല​വ​ഴി​ച്ച​തി​ന്‍റെ ഗു​ണം വോ​ട്ടാ​യി മാ​റു​മെ​ന്നും വീ​ണാ ജോ​ർ​ജി​ന് പൂ​ഞ്ഞാ​റി​ലെ വോ​ട്ട​ർ​മാ​രു​ടെ​യി​ട​യി​ൽ സ്വീ​കാ​ര്യ​ത ഏ​റി​യെ​ന്നും എ​ൽ​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.