കാ​റ്റ് റാ​ന്നി​യി​ൽ നാ​ശം വി​ത​ച്ചു ‌
Tuesday, April 16, 2019 10:45 PM IST
റാ​ന്നി: വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ റാ​ന്നി​യി​ൽ വ്യാ​പ​ക ന​ഷ്ടം. ക​രി​കു​ളം, അ​ഞ്ചു​കു​ഴി, അ​ത്തി​ക്ക​യം, മോ​തി​ര​വ​യ​ൽ, കാ​ഞ്ഞി​ര​ത്താ​മ​ല, ആ​ന​ത്ത​ടം, പൂ​ഴി​ക്കു​ന്ന്, ച​ക്കി​ട്ടാം​പൊ​യ്ക, തേ​രി​ട്ട​മ​ട, മു​ക്കാ​ലു​മ​ൺ, ചെ​ത്തോ​ങ്ക​ര, ജ​ണ്ടാ​യി​ക്ക​ൽ, അ​ങ്ങാ​ടി, ചി​റ​ക്ക​ൽ​പ്പ​ടി, മ​ണ്ണാ​ര​ത്ത​റ, ചെ​ല്ല​ക്കാ​ട്, ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ച​ത്. ഇ​രു​പ​തി​ൽ​പ​രം വീ​ടു​ക​ൾ​ക്ക് നാ​ശ ന​ഷ്ട​മു​ണ്ടാ​യി.

മ​ര​ങ്ങ​ൾ വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.
ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ൽ അ​ഞ്ചു​കു​ഴി, ക​രി​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണ​തി​നാ​ൽ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു.

മ​ര​ങ്ങ​ൾ വീ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ മ​റി​ഞ്ഞു വീ​ണു. ലൈ​നു​ക​ൾ പൊ​ട്ടി വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ഒ​രാ​ഴ്ച മു​ന്പ് റാ​ന്നി​യി​ലെ പ്ലാ​ച്ചേ​രി, വ​ലി​യ​കാ​വ്, മ​ക്ക​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ നാ​ശം നേ​രി​ട്ടി​രു​ന്നു. ‌‌