വി​ഷു​ദി​ന​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം ‌‌
Tuesday, April 16, 2019 10:45 PM IST
അ​ടൂ​ർ: വി​ഷു ദി​ന​ത്തി​ൽ അ​ടൂ​ർ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തംഅ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ജം​ഗ് ഷ​നി​ൽ പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ആ​ദ​ർ​ശി​ന്‍റെ സ​ർ​വീ​സ് വേ​ൾ​ഡ് മൊ​ബൈ​ൽ ക​ട​യി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.
15 ന് ​ഉ​ച്ച​യ്ക്ക് 12.45നാ​ണ് മു​ക​ളി​ല​ത്തെ നി​ല​യി​ലെ ക​ട​മു​റി​യി​ൽ നി​ന്ന് ചെ​റു​താ​യി തീ ​ക​ണ്ട​ത്. ര​ണ്ട് ക​ട​മു​റി​ക്ക് അ​പ്പു​റ​ത്തു​ള്ള മു​റി​യി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് പു​ക ഉ​യ​രു​ന്ന​ത് ആ​ദ​ർ​ശ് ക​ണ്ട​ത്. ഉ​ട​ൻ ഫ​യ​ർ ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ക്കു​ക യും ​തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ നി​മി​ഷ നേ​രം കൊ​ണ്ട് തീ ​ആ​ളി​പ്പ ട​രു​ക​യാ​യി​രു​ന്നു. അ​ടൂ​രി​ൽ നി​ന്നും ഒ​രു യൂ​ണി​റ്റ് എ​ത്തി തീ ​അ​ണ​യ്ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും വ​ൻ തീ​പി​ടി​ത്ത​മാ​യ​തി​നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും ഒ​രു യൂ​ണി​റ്റ് കൂ​ടി എ​ത്തി​യാ ണ് ​തീ അ​ണ​ച്ച​ത്.
ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റു​ക​ൾ ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. മു​റി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ സ​ർ​വീ​സ് ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ലു​ക​ൾ, ഫ​ർ​ണീ​ച്ച​റു​ക​ൾ, ഇ​ല​ക്ട്രി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി ച്ചു. ​മു​റി​ക്കു​ള്ളി​ൽ പു​ക നി​റ​ഞ്ഞ​തൊ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ പ​ണി​പെ​ട്ടാ​ണ് തീ ​അ​ണ​ച്ച​ത്.
ഏ​ക​ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കു​ന്നു.
ഫ​യ​ർ​ഫോ​ഴ്സ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ റെ​ജി കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ളാ​ണ് തീ ​അ​ണ​ച്ച​ത്. അ​ടൂ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.‌