പോ​ളിം​ഗ് വി​വ​ര​ങ്ങ​ൾ വി​ര​ൽ​തു​ന്പി​ൽ; വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പ് സ​മ്മാ​ന​ങ്ങ​ളും നേ​ടാം
Tuesday, April 16, 2019 10:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ളെ സം​ബ​ന്ധി​ച്ച എ​ല്ലാ വി​വ​ര​ങ്ങ​ളും ഇ​നി വി​ര​ല്‍​ത്തു​മ്പി​ല്‍. വോ​ട്ട​ര്‍​മാ​ര്‍​ക്കും പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വോ​ട്ട് സ്മാ​ര്‍​ട്ട് എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് ഇ​തു സാ​ധ്യ​മാ​കു​ക.
പു​രു​ഷ വോ​ട്ട​ര്‍​മാ​ര്‍, സ്ത്രീ ​വോ​ട്ട​ര്‍​മാ​ര്‍, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​ര്‍, ബി​എ​ല്‍​ഒ​മാ​ര്‍, ബൂ​ത്തു​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഈ ​ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കും. കൂ​ടാ​തെ പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടെ ജി​പി​എ​സ് ലൊ​ക്കേ​ഷ​നും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ര്‍​മാ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വേ​ണ്ട മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളും ആ​പ്പി​ലു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് മു​ന്‍​കൈ​യെ​ടു​ത്താ​ണ് ആ​പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
വോ​ട്ടിം​ഗ് ശ​ത​മാ​നം കൂ​ട്ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ല്‍ വോ​ട്ട​ര്‍​മാ​രെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ആ​പ്പു കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​ര​മൊ​രു ആ​പ് സ​ജ്ജ​മാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഈ ​സേ​വ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ക്വി​സ് മ​ത്സ​ര​മാ​ണ് ആ​പി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. 17 മു​ത​ല്‍ 23 വ​രെ​യാ​ണ് ക്വി​സ് മ​ത്സ​രം. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ര്‍​ക്കും പ​ങ്കെ​ടു​ക്കാം.
ദി​വ​സ​വും വൈകുന്നേരം ആ​റു മു​ത​ല്‍ ഒ​ന്പ​തു വ​രെ ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. വി​ജ​യി​ക​ളെ എ​ല്ലാ​ദി​വ​സ​വും രാ​ത്രി 10ന് ​പ്ര​ഖ്യാ​പി​ക്കും. ഒ​ന്നാം സ​മ്മാ​നം 5000 രൂ​പ, ര​ണ്ടാം സ​മ്മാ​നം 2500 രൂ​പ​യു​മാ​ണ് വി​ജ​യി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം പ്ര​വ​ചി​ക്കു​ന്ന​വ​ര്‍​ക്ക് 25000 രൂ​പ സ​മ്മാ​നം നേ​ടാ​നും അ​വ​സ​ര​മു​ണ്ട്. റൂ​ട്ട് ഫൈ​വ് സൊ​ല്യൂ​ഷ​ന്‍​സ് സ്റ്റാ​ര്‍​ട്ട​പ്പ് ക​മ്പ​നി​യി​ലെ ബ്ല​സ​ന്‍ കു​ര്യ​ന്‍ തോ​മ​സ്, അ​ഭി​ഷേ​ക് രാ​ജ്, എ​സ് ശ്യാം​മോ​ന്‍ എ​ന്നീ യു​വ സം​രം​ഭ​ക​രാ​ണ് ആ​പ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച മു​ത​ല്‍ ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​റി​ല്‍ വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പ് ല​ഭ്യ​മാ​ണ്.ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ് ആ​പ് പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ​സ്.​സ​ന്തോ​ഷ് കു​മാ​ര്‍, സ്വീ​പ്പ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ.​കെ.​വി​മ​ല്‍​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌