71 ബൂ​ത്തു​ക​ളി​ലേ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ക​ർ
Wednesday, April 17, 2019 10:34 PM IST
പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ലെ പ്ര​ശ്ന സാ​ധ്യ​ത​യു​ള്ള 171ല്‍ ​പ്ര​ധാ​ന​പ്പെ​ട്ട 49 ബൂ​ത്തു​ക​ളും 11 സ്ഥ​ല​ങ്ങ​ളി​ലെ 22പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 71 ബൂ​ത്തു​ക​ളി​ലേ​ക്ക് മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രെ നി​യോ​ഗി​ച്ചു.
ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യാ​ണ് മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രാ​യി നി​യോ​ഗി​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
പൊ​തു നി​രീ​ക്ഷ​ക​ൻ സ​ഹ​ദേ​ബ് ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, കേ​ന്ദ്ര പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ​യാ​ണ് മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ള​ള​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളും, ഇ​വി​എം, വി​വി പാ​റ്റ് മെ​ഷീ​നു​ക​ളെ കു​റി​ച്ചും ക്ലാ​സി​ല്‍ വി​ശ​ദീ​ക​ര​ണ​വും, ഇ​വ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​നു​ള​ള നി​ര്‍​ദേ​ശ​ങ്ങ​ളും ന​ല്‍​കി. ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ 200ഓ​ളം ജീ​വ​ന​ക്കാ​ര്‍ പ​ങ്കെ​ടു​ത്തു.
എ​സ്എ​ല്‍​എം​റ്റി മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ എം ​എ​സ് വി​ജു​കു​മാ​ര്‍ ക്ലാ​സ് ന​യി​ച്ചു.