ദേ​വാ​ല​യ​ങ്ങ​ളി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ
Wednesday, April 17, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ക്രി​സ്തു​വി​ന്‍റെ പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ലെ പെ​സ​ഹാ​വ്യാ​ഴം ഇ​ന്ന്. ഗു​രു ത​ന്‍റെ ശി​ഷ്യ​രു​മാ​യി അ​ന്ത്യ​അ​ത്താ​ഴം ഒ​രു​ക്കി​യ​തി​ന്‍റെ​യും പ​രി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പ​ന​ത്തി​ന്‍റെ​യും സ്മ​ര​ണ​യി​ൽ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ.
പെ​സ​ഹ​യു​ടെ സ്മ​ര​ണ​യി​ൽ ഭ​വ​ന​ങ്ങ​ളി​ലും ഇ​ന്ന് ഒ​ത്തു​കൂ​ട​ൽ.കു​രി​ശു​മ​ര​ണ​ത്തി​നു മു​ന്പാ​യി ക്രി​സ്തു ത​ന്‍റെ ശി​ഷ്യ​രു​മൊ​ത്ത് പെ​സ​ഹ ആ​ച​രി​ച്ച​തി​ന്‍റെ സ്മ​ര​ണ​യി​ലാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ. പെ​സ​ഹ കു​ർ​ബാ​ന​യ്ക്കൊ​പ്പം കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ന​ട​ക്കും.
സീ​റോ മ​ല​ബാ​ർ, ല​ത്തീ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ വൈ​ദി​ക​ർ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കു​ന്പോ​ൾ. മ​ല​ങ്ക​ര​ക്ര​മ​ത്തി​ൽ ബി​ഷ​പ്പു​മാ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ മാ​ത്ര​മേ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്ക​പ്പെ​ടു​ക​യു​ള്ളൂ.
ക​ട​മ്മ​നി​ട്ട സെ​ന്‍റ് ജോ​ണ്‍​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ത്തും.
സീ​ത​ത്തോ​ട് സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് പ​ത്ത​നം​തി​ട്ട രൂ​പ​ത കോ ​അ​ഡ്ജ​ത്തൂ​ർ ബി​ഷ​പ് ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
കൊ​ടു​മ​ണ്‍ സെ​ന്‍റ് ബ​ഹ​നാ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ്ക്ക് തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​നാ​ധി​പ​ൻ കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​നാ​കും.
അ​യി​രൂ​ർ മ​താ​പ്പാ​റ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ക്കും. പ​രു​മ​ല സെ​മി​നാ​രി ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു നി​ര​ണം ഭ​ദ്രാ​നാ​ധി​പ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​നാ​കും.
പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 7.30ന് ​കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യേ തു​ട​ർ​ന്നാ​ണ് വി​ശു​ദ്ധ കു​ർ​ബാ​ന.
വി​കാ​രി ജ​ന​റാ​ൾ ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ൽ കാ​ർ​മി​ക​നാ​കും. 9.30 മു​ത​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​ന​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു ആ​രാ​ധ​ന​യും ന​ട​ക്കും.

ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ

റാ​ന്നി: വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​ന്നി ഉ​ണ്ണി​മി​ശി​ഹാ ഫൊ​റോ​നാ പ​ള്ളി​യി​ൽ പെ​സ​ഹാ വ്യാ​ഴം തി​രു​ക​ർ​മ​ങ്ങ​ൾ ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന. ദു:​ഖ​വെ​ള്ളി​യു​ടെ ശു​ശ്രൂ​ഷ​ക​ൾ നാ​ളെ രാ​വി​ലെ എ​ട്ടി​നും ദു:​ഖ​ശ​നി രാ​വി​ലെ ഏ​ഴി​നും ആ​രം​ഭി​ക്കും.
ഉ​യി​ർ​പ്പു തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ പു​ല​ർ​ച്ചെ മൂ​ന്നി​ന്. ര​ണ്ടാ​മ​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന രാ​വി​ലെ ഏ​ഴി​ന് ന​ട​ക്കും. വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​റെ​ജി വ​യ​ലു​ങ്ക​ൽ കാ​ർ​മി​ക​ത്വം ന​ൽ​കും.

ക​ണ്ണ​ന്പ​ള്ളി പ​ള്ളി​യി​ൽ

ക​ണ്ണ​മ്പ​ള്ളി: സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​സ​ഹാ വ്യാ​ഴം തി​രു​ക്ക​ർ​മ​ങ്ങ​ൾ ഇ​ന്നു രാ​വി​ലെ 7.15ന് ​ആ​രം​ഭി​ക്കും.
കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന. ദു​ഖ: വെ​ള്ളി​യു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് സെ​ന്‍റ് തോ​മ​സ് കു​രി​ശു പ​ള്ളി​യി​ൽ നി​ന്ന് കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ. ഫാ.​ജോ​ഷി വാ​ണി​യ​പ്പു​ര​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും.
ദു:​ഖ​ശ​നി​യാ​ഴ്ച​ത്തെ ശൂ​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 7 ന്. ​ഉ​യി​ർ​പ്പു​തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ പു​ല​ർ​ച്ചെ 2.45നും ​ര​ണ്ടാ​മ​ത്തെ വി​ശു​ദ്ധ കു​ർ​ബാ​ന രാ​വി​ലെ 7.30 നും ​ആ​രം​ഭി​ക്കും.
തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​സി​ൽ​വാ​നോ​സ് മ​ഠ​ത്തി​ന​കം നേ​തൃ​ത്വം ന​ൽ​കും.

ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജ പ​ള്ളി​യി​ൽ

റാ​ന്നി: ചെ​ത്തോ​ങ്ക​ര ക്രി​സ്തു​രാ​ജ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​സ​ഹാ വാ​ഴാ​ഴ്ച​ത്തെ ശു​ശ്രൂ​ഷ​ക​ൾ വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ക്കും. ദു:​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ രാ​വി​ലെ 8.45ന് ​തു​ട​ങ്ങും. ഈ​സ്റ്റ​ർ ദി​ന ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45 ന് ​ആ​രം​ഭി​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​സ​ഫ് ന​രി​മ​റ്റം നേ​തൃ​ത്വം ന​ൽ​കും.