ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ആ​ന്‍റോ
Thursday, April 18, 2019 11:35 PM IST
തി​രു​വ​ല്ല: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി തി​രു​വ​ല്ല​യി​ൽ പ​ര്യ​ട​നം ന​ട​ത്തി.

പെ​രി​ങ്ങ​ര, കു​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലു​മാ​യി​രു​ന്നു പ​ര്യ​ട​നം. അ​പ്പ​ർ​കു​ട്ട​നാ​ടി​ന്‍റെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ള​ട​ക്കം പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ന​ൽ​കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ രാ​ഹു​ൽ​ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന അ​ഭ്യ​ർ​ഥ​ന.

പെ​രി​ങ്ങ​ര​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല, പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളോ​ടു സം​വ​ദി​ച്ചാ​യി​രു​ന്നു പ​ര്യ​ട​നം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ, ജോ​സ​ഫ് എം.​പു​തു​ശേ​രി, എ​ൻ.​എം. രാ​ജു, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, വ​ർ​ഗീ​സ് ജോ​ണ്‍, സാം ​ഈ​പ്പ​ൻ, വ​ർ​ഗീ​സ് മാ​മ്മ​ൻ, ആ​ർ. ജ​യ​കു​മാ​ർ, റോ​ജി കാ​ട്ടാ​ശേ​രി തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്വീ​ക​ര​ണ​യോ​ഗ​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.