കെ.​എം. മാ​ണി പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത നേ​താ​വ്: ആ​ന്‍റ​ണി
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ പ​ക​ര​ക്കാ​ര​നി​ല്ലാ​ത്ത നേ​താ​വാ​ണ് കെ.​എം. മാ​ണി​യെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം എ.​കെ. ആ​ന്‍റ​ണി. പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ.​എം. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
താ​ൻ കൈ​കാ​ര്യം ചെ​യ്ത വ​കു​പ്പു​ക​ളി​ലെ​ല്ലാം അ​വി​സ്മ​ര​ണീ​യ​മാ​യ നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹം ഉ​ണ്ടാ​ക്കി. ഏ​റ്റ​വു​മൊ​ടു​വി​ൽ ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ ആ​സൂ​ത്ര​ണം ചെ​യ്ത കാ​രു​ണ്യ പ​ദ്ധ​തി​യി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ആ​ശ്വാ​സം ക​ണ്ടെ​ത്തി​യ​തെ​ന്ന് ആ​ന്‍റ​ണി ചൂ​ണ്ടി​ക്കാ​ട്ടി.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ജോ​സ​ഫ് എം.​പു​തു​ശേ​രി, എ​ലി​സ​ബത്ത് മാ​മ്മ​ൻ മ​ത്താ​യി, ഡി. ​കെ. ജോ​ൺ, വ​ർ​ഗീ​സ് പേ​ര​യി​ൽ, എ. ​ഷം​സു​ദ്ദീ​ൻ, തോ​മ​സ് ജോ​സ​ഫ്, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, ജോ​ൺ കെ. ​മാ​ത്യു, ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, ബാ​ബു വ​ർ​ഗീ​സ്, ദീ​പു ഉ​മ്മ​ൻ, ജേ​ക്ക​ബ് മാ​മ്മ​ൻ, ആ​നി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.