ഇ​ടി​മി​ന്ന​ലി​നെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശം
Thursday, April 18, 2019 11:35 PM IST
പ​ത്ത​നം​തി​ട്ട: വേ​ന​ൽ മ​ഴ ജി​ല്ല​യി​ൽ ശ​ക്ത​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഇ​ടി​മി​ന്ന​ൽ മ​നു​ഷ്യ ജീ​വ​നും വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ​ക്കും അ​പ​ക​ടം വ​രു​ത്തി​യേ​ക്കും. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഇ​ടി​മി​ന്ന​ലി​നെ സം​സ്ഥാ​ന സ​വി​ശേ​ഷ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് അ​ഭ്യ​ർ​ഥി​ച്ചു.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ത്ത് ക​ളി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്.
സ്ത്രീ​ക​ൾ മ​ഴ​ക്കാ​ർ കാ​ണു​ന്പോ​ൾ തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്തേ​ക്കോ ഇ​റ​ങ്ങ​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗ വേ​ദി​ക​ളി​ൽ ഇ​ടി​മി​ന്ന​ൽ ഉ​ള്ള സ​മ​യം നി​ന്നു​കൊ​ണ്ടു​ള്ള പ്ര​സം​ഗം ഒ​ഴി​വാ​ക്ക​ണം.
പ്രാ​സം​ഗി​ക​ർ ഉ​യ​ർ​ന്ന വേ​ദി​ക​ളി​ൽ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ൽ നി​ൽ​ക്കാ​തി​രി​ക്കു​ക​യും മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.