പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ഇ​ന്ന് ദുഃ​ഖ​വെ​ള്ളി
Thursday, April 18, 2019 11:37 PM IST
പ​ത്ത​നം​തി​ട്ട: പീ​ഡാ​സ​ഹ​ന​വും കു​രി​ശു​മ​ര​ണ​വും അ​നു​സ്മ​രി​ച്ച് വീ​ണ്ടു​മൊ​രു ദുഃ​ഖ​വെ​ള്ളി. പെ​സ​ഹാ​യേ തു​ട​ർ​ന്നു ക്രി​സ്തു കു​രി​ശു​മാ​യി ന​ട​ന്നു നീ​ങ്ങി​യ​തി​ന്‍റെ​യും പീ​ഡ​ക​ളു​ടെ​യും മ​ര​ണ​ത്തി​ന്‍റെ​യും സ്മ​ര​ണ​യി​ൽ ഇ​ന്ന് ദേ​വാ​ല‍​യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തും.പീ​ഡാ​സ​ഹ​ന യാ​ത്ര​യെ അ​നു​സ്മ​രി​ച്ചു​ള്ള കു​രി​ശി​ന്‍റെ വ​ഴി​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം.
കു​രി​ശി​ന്‍റെ വ​ഴി ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ങ്ങ​ളി​ൽ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ടൗ​ണി​ലൂ​ടെ കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
പ​ത്ത​നം​തി​ട്ട​യി​ൽ രാ​വി​ലെ 6.15ന് ​മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ നി​ന്നും കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും.
പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ വ​ഴി സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ സ​മാ​പി​ക്കും. ഫാ.​ജോ​ർ​ജ് ആ​ലു​ങ്ക​ൽ സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും.
ആ​റ​ന്മു​ള: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ പീ​ഡാ​നു​ഭ​വ തി​രു​ക്ക​ർ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് കു​രി​ശി​ന്‍റെ വ​ഴി തെ​ക്കേ​മ​ല​യി​ല്‍ നി​ന്നാ​രം​ഭി​ച്ച് കോ​ഴ​ഞ്ചേ​രി ടൗ​ണ്‍ ചു​റ്റി വ​ഞ്ചി​ത്ര​വ​ഴി പ​ള്ളി​യി​ലെ​ത്തി​ച്ചേ​രും.
തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ സ്മ​ര​ണ, വ​ച​ന പ്ര​ഘോ​ഷ​ണം, ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. ന​ഗ​രി​കാ​ണി​ക്ക​ല്‍, മു​ള്‍​മു​ടി നേ​ര്‍​ച്ച, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ. ഫാ. ​ജോ​ർ​ജ് ഭാ​ഗ്യോ​ദ​യം, ഫാ. ​ഷാ​ജ​ന്‍ വ​ള​വി​ല്‍, ബ്ര​ദ​ര്‍ റൂ​ബി​ന്‍​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
ചു​ങ്ക​പ്പാ​റ: നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പീ​ഡാ​നു​ഭ​വ ശു​ശ്രു​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ന​ഗ​രി കാ​ണി​ക്ക​ൽ സ​മാ​പ​ന ആ​ശീ​ർ​വാ​ദം വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​മ്മൂ​ട്ടി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഇ​ന്ന് ക​രു​വ​ള്ളി​ക്കാ​ട്ട് സെ​ന്‍റ് തോ​മ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​വും ഉ​ണ്ടാ​കും.
നി​ർ​മ​ല​പു​രം ദേ​വാ​ല​യ​ത്തി​ൽ ഉ​യി​ർ​പ്പ്് തി​രു​ക്ക​ർ​മ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ക്കും. പ്ര​ദ​ക്ഷി​ണം, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന.