സാ​ന്ദ്ര​ക്ക് ഇ​ത് ക​ന്നി​വോ​ട്ട്
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രു​ടെ യൂ​ത്ത് ഐ​ക്ക​ണ്‍ സാ​ന്ദ്ര സോ​മ​നാ​ഥ് ഇ​ത്ത​വ​ണ​ത്തെ പൊ​തു​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.
തി​രു​വ​ല്ല കാ​വും​ഭാ​ഗ​ത്തെ 122 ഭി​ന്ന​ശേ​ഷി മാ​തൃ​ക പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ ഡി​ബി​എ​ച്ച്എ​സ്എ​സി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്താ​ണ് സാ​ന്ദ്ര സോ​മ​നാ​ഥ് ത​ന്റെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സാ​ന്ദ്ര ത​ന്‍റെ ക​ന്നി​വോ​ട്ട് ചെ​യ്യാ​ന്‍ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പൊ ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് അ​വ​രു​ടെ വോ​ട്ട​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്ത​യി​ട്ടു​ണ്ടെ​ന്നും അ​ത് പ​രാ​മ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സാ​ന്ദ്ര പ​റ​ഞ്ഞു.
തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ ഡോ.​വി​ന​യ് ഗോ​യ​ല്‍ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.