പു​റ​ത്തു​നി​ന്നു​ള്ള​വ​ര്‍ പ​ത്ത​നം​തി​ട്ട മ​ണ്ഡ​ലം​വിട്ടു പോ​ക​ണം
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​യ പു​റ​ത്തു​നി​ന്നു​ള്ള​വ​രും ഇ​വി​ട​ത്തെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​വ​രു​മാ​യ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഇ​ന്ന് മ​ണ്ഡ​ലം​വി​ട്ട് പു​റ​ത്തു​പോ​ക​ണ​മെ​ന്ന് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശി​ച്ചു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം ക​ഴി​ഞ്ഞാ​ല്‍ ഇ​വ​ര്‍ ഉ​ട​ന്‍​ത​ന്നെ മ​ണ്ഡ​ലം വി​ട്ട് പു​റ​ത്തു​പോ​കേ​ണ്ട​താ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ സ​മാ​ധാ​ന​പ​ര​വും നി​ഷ്പ​ക്ഷ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പാ​ക്കാ​നാ​യാ​ണ് ഈ ​നി​ര്‍​ദേ​ശം. ഇ​ക്കാ​ര്യം പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ലാ പോ​ലീ​സ് അ​ധി​കൃ​ത​ര്‍​ക്ക് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി.