സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു
Saturday, April 20, 2019 10:36 PM IST
പ​ത്ത​നം​തി​ട്ട: വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ജ്ജ​മാ​ക്കി​യ വോ​ട്ട് സ്മാ​ര്‍​ട്ട് ആ​പ്പി​ലെ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് വി​ത​ര​ണം ചെ​യ്തു.
ഒ​ന്നാം സ്ഥാ​നം ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി പ്ര​സ​ന്ന എ​സ് .നാ​യ​രും ര​ണ്ടാം സ്ഥാ​നം പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി​ കെ. ​രു​ക്മി​ണി​യും നേടി. ഒ​ന്നാം സ​മ്മാ​ന​മാ​യി 5000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 2500 രൂ​പ​യു​മാ​ണ് വി​ജ​യി​ക​ള്‍​ക്ക് ല​ഭി​ക്കു​ക.
23 വ​രെ​യാ​ണ് ക്വി​സ് മ​ത്സ​രം. ദി​വ​സ​വും രാ​ത്രി ആ​റു മു​ത​ല്‍ ഒ​ന്പ​തു വ​രെ​യാ​ണ് ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള​ള സ​മ​യം. പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ര്‍​ക്കും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
വി​ജ​യി​ക​ളെ എ​ല്ലാ​ദി​വ​സ​വും രാ​ത്രി 10ന് ​പ്ര​ഖ്യാ​പി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തെ പോ​ളിം​ഗ് ശ​ത​മാ​നം പ്ര​വ​ചി​ക്കു​ന്ന​വ​ര്‍​ക്ക് 25000 രൂ​പ സ​മ്മാ​നം നേ​ടാ​ന്‍ അ​വ​സ​ര​മു​ണ്ട്.
മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​നം തൊ​ട്ട​ടു​ത്ത ദി​വ​സം ക​ള​ക്ട​റേ​റ്റി​ല്‍ ന​ല്‍​കും.