പ​ത്ത​നം​തി​ട്ട​യി​ൽ കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ക്ക​ണ​മെ​ന്ന് ഡി​സി​സി
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ധി​ത ഭൂ​രി​പ​ക്ഷ​ത്തോ​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ വി​ജ​യം ഉ​റ​പ്പാ​യ പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന ഇ​ന്നും വോ​ട്ടെ​ടു​പ്പു ദി​ന​വും മ​ണ്ഡ​ല​ത്തി​ൽ വ്യാ​പ​ക​മാ​യ അ​ക്ര​മ​ങ്ങ​ൾ​ക്ക് ബി​ജെ​പി​യും സി​പി​എ​മ്മും കോ​പ്പു കൂ​ട്ടു​ന്നു​ണ്ടെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​രോ​പി​ച്ചു.ക്ര​മ​സ​മാ​ധാ​നം നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ​ക്കു ന​ൽ​കി​യ ക​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ജി​ല്ല​യി​ൽ ഒ​ട്ടാ​കെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെചു​വ​രെ​ഴു​ത്തു മാ​യി​ക്കു​ക​യും, പോ​സ്റ്റ​റു​ക​ളും, ഫ്ള​ക്സു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കാ​നും ഇ​ത​ര പാ​ർ​ട്ടി​ക​ൾ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സുംനി​ഷ്ക്രി​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് ബാ​ബു ജോ​ർ​ജ് പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.
അ​ക്ര​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മ്മ​തി​ദാ​യ​ക​ർ​ക്കി​ട​യി​ൽ ഭീ​തി പ​ട​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്.
പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ട​ക്കം പ്ര​ധാ​ന ചു​മ​ത​ല​ക​ളി​ൽ നി​യോ​ഗി​ച്ചി​ട്ടു​ള്ള​വ​രി​ൽ ഏ​റെ​യുംഭ​ര​ണ​ക​ക്ഷി​ക​ളു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും, അ​തു​കൊ​ണ്ട് ത​ന്നെ നി​ഷ്പ​ക്ഷ​വും, നി​തി​പൂ​ർ​വ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ നി​രീ​ക്ഷ​ണ കാ​മ​റക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു.