ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത
Saturday, April 20, 2019 10:38 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ 23 വ​രെ ഇ​ടി മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.
ശ​ക്ത​മാ​യ മ​ഴ, പെ​ട്ടെ​ന്നു​ ള്ള വെ​ള്ള​പ്പൊ​ക്കം, ഉ​രു​ള്‍​പൊ​ട്ട​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍ എ​ന്നി​വ ഉ​ണ്ടാ​കാം.
ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ രാ​ത്രി ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ഏ​ഴ് വ​രെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.
പു​ഴ​ക​ളി​ലും, ചാ​ലു​ക​ളി​ലും, വെ​ള്ള​ക്കെ​ട്ടി​ലും മ​ഴ​യ​ത്ത് ഇ​റ​ങ്ങ​രു​ത്. മ​ര​ങ്ങ​ള്‍​ക്ക് താ​ഴെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യ​രു​ത്.
കു​ട്ടി​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ലും കു​ള​ത്തി​ലും ചി​റ​ക​ളി​ലും പു​ഴ​ക​ളി​ലും ക​ളി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണം.

ഇ​ടി​മി​ന്ന​ല്‍ - ജാ​ഗ്ര​ത നി​ര്‍​ദേ​ശ​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: വേ​ന​ല്‍ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ രാ​ത്രി എ​ട്ട് വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ഉ​ണ്ട്.
ഈ ​സ​മ​യ​ത്ത് കു​ട്ടി​ക​ളെ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ക​ളി​ക്കാ​ന്‍ വി​ട​രു​ത്.
മ​ഴ​ക്കാ​ര്‍ കാ​ണു​മ്പോ​ള്‍ ഉ​ണ​ക്കാ​നി​ട്ട വ​സ്ത്ര​ങ്ങ​ള്‍ എ​ടു​ക്കാ​ന്‍ മു​റ്റ​ത്തേ​ക്കോ ടെ​റ​സി​ലേ​ക്കോ പോ​കാ​തി​രി​ക്കു​ക.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗ വേ​ദി​ക​ളി​ല്‍ ഇ​ടി​മി​ന്ന​ല്‍ ഉ​ള്ള സ​മ​യം നി​ന്നു​കൊ​ണ്ടു​ള്ള പ്ര​സം​ഗം ഒ​ഴി​വാ​ക്ക​ണം.
പ്രാ​സം​ഗി​ക​ര്‍ ഉ​യ​ര്‍​ന്ന വേ​ദി​ക​ളി​ല്‍ ഇ​ത്ത​രം സ​മ​യ​ങ്ങ​ളി​ല്‍ നി​ല്‍​ക്കാ​തി​രി​ക്കു​ക​യും മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യ​ണം.